Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / പെട്ടരഴിയം ഇളയതിന്റെ കത്തുകള്‍ / പെട്ടരഴിയം 17

17 ബ്രഹ്മശ്രീ വഞ്ഞിപ്പുഴത്തമ്പുരാൻ തിരുമനസ്സിലേയ്ക്ക്

വാതാളി രോഗനിരയും വലുതായ മറ്റു-
ള്ളേതാര്‍ത്തിയും ക്ഷണമകറ്റുമശേഷനാഥൻ
ജാതാദരത്തോടവിടയ്ക്കു വിടാതെ മേലാൽ
വീതാമയത്വമണവാൻ തുണ നിന്നിടട്ടേ.


സേവയ്ക്കങ്ങിനെ ലാക്കുവെച്ചതുമിതും
ചൊല്ലീട്ടലട്ടാൻ വരു-
ന്നാവർഗ്ഗത്തിലൊരുത്തനിയ്യിവനുമെ-
ന്നോരായ്ക നേരായ് വിഭോ!
ശ്രീവഞ്ഞിപ്പുഴെ മാന്യമന്നവനുമായ്
കാണ്മാനിവണ്ണം തരം
കൈവന്നപ്പൊഴുതുത്ഭവിച്ച കുതുകം-
കൊണ്ടിന്നിതേകുന്നു ഞാൻ.


കാക്കണം തനതൊരാശ്രിതസ്ഥിതി-
ക്കാക്കണം വടിവിലെന്നെയും ക്രമാൽ
കാക്കണം കനിവുദിയ്ക്കിലിന്നെനി-
ക്കാക്കണക്കിലൊരു പേരു കിട്ടുമേ.