Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / പെട്ടരഴിയം ഇളയതിന്റെ കത്തുകള്‍ / പെട്ടരഴിയം 16

16 എം. സി. കേളുനമ്പ്യാര്‍ക്കു്

ഞായം നീക്കാതെ ഞാൻ നല്ലവനിതി നിരുപി
ക്കാതെ ചെയ്യുന്നതെല്ലാം
മായം കൂടാതെ താൻ കാരണമണുവുമൊരാൾ-
ക്കാടലേറ്റാതെ നന്നായ്
തായം തെറ്റാതെഴുന്നോർ വലിയ നിലയിലാ-
മെന്നു കാണിച്ച ചാരു-
ശ്രീ യം. സീ. കേളുനമ്പ്യാരവർകളിലിനിയും
മംഗളം തിങ്ങിടട്ടേ.