Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / പെട്ടരഴിയം ഇളയതിന്റെ കത്തുകള്‍ / പെട്ടരഴിയം 6

6 ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ. ബി. ഏ. അവർകൾക്കു്

രണ്ടിച്ചാണു നിവാസമെങ്കിലുമെളേ-
തുള്ളൊത്തൊരാളെന്നക-
ത്തണ്ടിൽത്താങ്കൾ നിനച്ചുകാണുമളവ-
ചങ്ങാതിയോടേതുമേ
മിണ്ടിപ്പോകരുതെന്നു താങ്കളെഴുതി-
ക്കാണായ്കയാൽ നമ്പിയാർ
കണ്ടിട്ടുണ്ണി പിറന്നതോതി വളരെ-
സ്സന്തോഷം മന്തോഴരേ!


വല്ലാത്ത കായബലവും കരളിന്നു ചൊല്ലാ-
വല്ലാത്ത ശക്തിയുമുറച്ച പഹച്ചിമാരും
നില്ലാതെയിപ്രസവവേദന വായ്ക്കിലെന്തെ-
ന്നില്ലാതെ വാടി വളരെക്കഷണിച്ചുപോകും.


കാലത്തു കാപ്പിയുടനൂണിവയൊക്കെ വേണ്ടും-
കാലത്തു താങ്കളരികത്തു വിളിച്ചു നല്കി
ശീലത്തരത്തിലഴകോടു പൊതിഞ്ഞുവെക്കും
നീലത്തഴക്കുഴലി തെല്ലു കഴങ്ങിയില്ലേ?


ബാലാംഗനാമണികൾ വല്ല മരുന്നു സേവി-
ച്ചാലാണു ഗര്‍ഭിണികളാവുകയെന്നുവന്നാൽ
മാലാര്‍ന്നൊരിപ്രസവമോർത്തു തൊടില്ല, മാര-
ലീലാവിലാസ, മതിനുള്ള കരുത്തു നോക്കൂ.


ഏക്കം, ചിരങ്ങു, ചൊറി, കാതുപഴുപ്പു, മേനി-
കാക്കംകുറച്ചൽ, തലവദന, വായുമുട്ടൽ,
വീക്കങ്ങളീവകയിലുണ്ണി വലഞ്ഞിടായ്‍വാൻ
നോക്കംബുജാക്ഷനുടെ കാലിണയാശ്രയം താൻ.