കൊതിയൊടു ചിലപാദം ചേര്‍ത്തൊരംബോപദേശ-
സ്ഥിതിയിലെഴുതിവിട്ടേൻ പദ്യമെന്നും പറഞ്ഞ്,
അതിലപകടമേതാണ്ടൊക്കെ വന്നേക്കുമെന്നാ-
ലതിനൊഴിവു ഭവാനുണ്ടാക്കി നന്നാക്കുമല്ലോ.
കുത്തിത്തിരുത്തിയൊരുമാതിരി പറ്റിയെങ്കി-
ലത്തിയ്യതിക്കരിയ 'രഞ്ജിനി'യിൽപ്പെടുത്തി
എത്തിത്തരത്തിലൊരു നോക്കിനെനിക്കു തക്ക-
മെത്തിക്കുമോ? കവികുലാഗ്രഗ! കാത്തിരുന്നാൽ?