Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / വെണ്മണി മഹൻ നമ്പൂതിരിയുടെ കത്തുകള്‍ / വെണ്മണി മഹൻ 15

15 മലയാളമനോരമയ്ക്കു്

പ്രായേണ പ്രമദാജനം പ്രമദമാര്‍-
ന്നമ്പൊടുതൻ യൗവന-
പ്രായത്തേ പെറു, നീയതല്ലൊരുവയ-
സ്സാകുന്നതിൻ മുന്നമേ
മായം വിട്ടവിശേഷമെന്നിരു ചെറു-
പ്പൈതങ്ങളേപ്പെറ്റുകാ-
ണായല്ലോ, ദൃഢമാണു നീയ്യതൊരുദി-
വ്യസ്ത്രീ ധരിത്രീതലേ.


ഭക്തന്മാർ ഭവനങ്ങൾ തോറുമഴകിൽ
ചേര്‍ന്നുള്ളിരിപ്പും യശോ-
ദുഗ്ദ്ധാംഭോധിയതിൽക്കിടപ്പുമതി ചാ-
പല്യത്വവും നിത്യവും
മുഗ്ദ്ധക്ഷ്മാവിബുധാശ്രിതത്വവുമിവ-
റ്റാൽ താൻ രമാദേവിയോ-
ടൊത്തീടും ദൃഢമാണു നീയ്യതൊരു ദി-
വ്യസ്ത്രീ ധരിത്രീതലേ.


ലോകം കൊണ്ട് കുതൂഹലത്തൊടയി! നിൻ
ഭാഗ്യം വിളങ്ങും സദാ
ലോകം കൊണ്ടു മയങ്ങുമാറിനിയു മീ-
വണ്ണം സുവർണ്ണാഞ്ചിതേ!
ശ്ലോകംകൊണ്ടുമോരോ മനോക്തി മധുകൊ-
ണ്ടും നീ ചിരം മംഗള-
ശ്ലോകം കൊണ്ടു മനോരമേ! ബത! ജയി-
ച്ചാലും ജഗന്മണ്ഡലേ.