026. ചൊ— അവ്യയം എന്നാൽ എന്ത—
ഉ— നാമങ്ങൾപൊലെപ്രഥമാദിവിഭക്തികളിലും ഏകവചനാദികളിലും ശബ്ദത്തിന്നവ്യയം എന്നവ്യത്യാസംഇല്ലാത്തത അവ്യയം ആകുന്നു—
അവ്യയങ്ങൾ അൎത്ഥത്തൊടുകൂടി താഴെ എഴുതുന്നു— സ്വരത്തിന്റെ മെൽഅനുസ്വാരം അനുസാസികാസൂചകമാകുന്നു—
ഉപസൎഗ്ഗാവ്യയങ്ങൾ—പ്ര—പര—അപ—സം— അനു— അവ— നിര്— നിസ്— ദുര്— ദുസ്— വി— ആ— നി— അധി— അഭി— ഉപ— അപി— പ്രതി— സു— ഉൽ— പരി— അതി— (൨൨ ) ഇതുകൾ പദങ്ങളുടെ ആദിക്കതന്നെ ചെരുന്നു
ഉദാ— പ്രധാനംസംസ്കൃതം—ആരംഭം —പ്രതിക്രിയാ— സുഭഗൻ— ഉൽകൎഷം— പരിഭ്രമം— അതിമൊഹം— അത്യാഗ്രഹം— ഇത്യാദി— അഹൊ— അപി—അനന്തരം— അഥ— ഇഹ— ഇതി— ഇത്ഥം— ഉത— ഏവം— കശ്ചിൽ— കിഞ്ച— കിമപി— കഥാ— ക്വചിൽ— ക്വ—തു— ഹി—ച— സ്മ— ഹ— വൈ— ബത— ഹന്ത— ഇത്യാദിസംസ്കൃതാവ്യയങ്ങളും സംസ്കൃതം കലൎന്ന ഭാഷയിൽ ചെൎച്ചപൊലെ പ്രയൊഗിക്കാം
ഉദാഹരണം— അഹൊകൃഷ്ണൻ ഗൊവൎദ്ധനം കൊടയാക്കി— അനന്തരം— ഇന്ദ്രൻ— ആശ്രയിച്ചു— ഇതിപുരാണ വചനം— ഇത്യാദി— ഇനി നാമ പ്രത്യയങ്ങൾ പറയപ്പെടുന്നു—
പ്രത്യയാന്തനാമ സ്വരൂപങ്ങൾ എന്നൎത്ഥം