Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

110. സാധാരണീ

പൈങ്കിളി പൈതലെ ഭംഗിയിൽ ചൊല്ലുനീ— പങ്കജാക്ഷൻ കഥാ പങ്കങ്ങൾ നീങ്ങുവാൻ— എങ്കിലൊ കെൾപ്പിൻ തപൊധനന്മാരൊടു—സംക്ഷെപമായ്സൂത നിങ്ങനെചൊന്നുപൊൽ—
ഇതിൽഒന്നാംപാദവും മൂന്നാംപാദവും ദ്രുതത്തിന്നായിട്ടു പതിനെട്ടക്ഷരമാക്കീട്ടു മാവാം അപ്പൊൾ ആദ്യംമുതൽപതിനഞ്ചു വരെയും പതിനെഴും അക്ഷരങ്ങൾ ലഘുവായിരിക്കും ശെഷംരണ്ടും ഗുരുവായുംഇരിക്കും ഇതിൽ തന്നെരണ്ടും‌ നാലുംപാദവും പറഞ്ഞവണ്ണം ദ്രുതമാക്കാംഅതുംസാധാരണിഭെദം തന്നെഎന്നറിയണം
ആദ്യത്തിന ഉദാഹരണം
ശുകതരുണിജനമണിയു മണിമകുടമാലികെ॥
ചൊല്ലെടൊചൊല്ലെടോ കൃഷ്ണലീലാമൃതം॥
സുഖവിഭവമതിലധികമിഹ നഹിനമുക്കഹൊ॥
ദുഃഖങ്ങളുൾക്കാമ്പി ലൊക്കനീങ്ങിതുലൊം॥
ഇതിലെ പാദങ്ങൾ ഒന്നുംമൂന്നുംഉള്ള മാതിരിരണ്ടും നാലുംമറ്റെമാതിരിഒന്നും മൂന്നുംപാദമാക്കിയാൽ രണ്ടാംപക്ഷമാവും
മംഗളം
ദെവാദിദിവ്യൌഘസംസെവ്യമാനനാം ॥ ശ്രീവാസു ദെവന്റെ പാദാം ബുജദ്വയം ॥ആവൊളുമാരാധനംചെയ്ക വെണമെ ॥ ഭാവാന്തരംഗം തെളിഞ്ഞുനിരന്തരം ॥
൧ക്രമികാ
നാരായണജയ നാരായണജയ നാരായണജ്യജയവരദഹരെ ॥ നാരായണപരിപാലയമാംബഹു ഘൊരമഹാപാതക നിവഹാൽ ॥
ഇതിൽ യുഗ്മപാദത്തിൽ പതിനാറു മാത്രയും പതിനൊന്നക്ഷരമെന്നും ഭെദം എന്നാൽ പാദത്തിൽ ധൻ മാത്ര ഇരുന്നാലും ൟ വൃത്തംതന്നെ
(ആദൃതാ )

അഴകെറുനൊരു ശുകതരുണിമാർഅണിയുംമഞ്ഞുളമണിമകുടമെ ॥ അഴലൊഴിയുമാറധുനാനിൽമൃദു മൊഴിയാംപീയുഷംമമചെവിരണ്ടും ॥
ഇതിൽഗാനരീതിഭെദംവെണം

താളിളക്കം
!Designed By Praveen Varma MK!