Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

301. ഏ HAS ALSO THE COPULATIVE POWER OF ഉം, YET ONLY WITH NUMERALS.

സംഖ്യകളോടേ ഉം അവ്യയശക്തിയും കാണ്മൂ.
ഉ-ം അഞ്ചേ മൂന്നേ ഒന്നു (അൎത്ഥാൽ: അഞ്ചു രൂപ്പികയും മൂന്നണയും ഒരു പൈയും) പത്തേമുക്കാൽ (=പത്തുംമുക്കാലും) അഞ്ചേകാൽ (5¼.—153. 876.)
II. The Substitutes of ഏ chiefly in its restrictive and emphatic power are the following:
817. വിശേഷിച്ചു ക്ലിപ്താൎത്ഥവും (808—814) അവധാരണാൎത്ഥവും (807) ഉള്ള ഏ അവ്യയത്തിന്നു പകരം അഴിച്ചലുള്ള അവ്യയങ്ങൾ ഏവ എന്നാൽ ഉ-ം

1. അത്ര=THAT, SO MUCH; WITH THE ADDITION OF ഏ=അത്രേ IT IS MOSTLY STRONGER THAN SINGLE ഏ F. I.

അത്ര (=അത്തിര 126.) എന്നത്. അതേ, ഓളം മാത്രം, തന്നേ, ഏ എന്നീപൊരുളുകൾ ഉടയത്; ഏ അവ്യയത്താലോ (=അത്) അധികമായി നൂനം, മുറ്റും, അശേഷമാദി അൎത്ഥം (382)കൊള്ളുമ്പോൾ വെറും ഏ അവ്യയത്തിൽ ഊറ്റം ഏറിയതു.
ഉ-ം ഞാൻ ഇതറിഞ്ഞത്രേ പറഞ്ഞു (ഭാര=അറിഞ്ഞിട്ടേ, അറിയവേ in this I said nothing, but what I knew to be the case) നിന്നെ ഞാൻ വിശ്വസിച്ചത്രേ പുറപ്പെട്ടു (നള=വിശ്വസിച്ചിട്ടല്ലാതെ പുറപ്പെട്ടിട്ടില്ല in reliance on thee. 782.) അന്യായമത്രേ ഇശ്ശപിച്ചതു (ഭാര. quite unjust). സുകൃതമുള്ളവൎക്കും വേലയത്രേ (ഭാര. certainly difficult even for the good) കൎമ്മങ്ങൾക്കാധാരം ഞാനത്രേ (none but I is the originator of all deeds) കൂറത്തിരേ പറയുന്നതു ഞാനിഹ (കേ. രാ. but love).
Recapitulation കഥാസമൎപ്പണത്തിൽ തുകയിടുന്ന ആയവൻ 670 മുതലായ പുരുഷനാമങ്ങൾക്കു കേമം വരുത്തുന്നു.
ഉ-ം ആയവരത്രേ കിരിയത്തിൽ ഉള്ളവർ (കേ. ഉ. അൎത്ഥാൽ ഗൃഹത്തിൽ=നായന്മാർ അവർ എന്നതോടു ആയ, അത്രെ എന്നിവറ്റാൽ ബലത്ത അവധാരണം ഭവിച്ചു. these then are the very Nayers.
After a Negative=but നിഷേധത്തിൻപിന്നിലും അവധാരണമാം.
ഉ-ം അവരല്ല ഇവനത്രെ (not they, but he). നാട്ടിൽ പ്രഭുത്വം നിണക്കില്ലെനിക്കത്രേ (ശി. പു.). ൧൧ തിങ്ങൾ ചെല്ലും അത്ത്രേ അത്ര നാളും ചികിത്സ വേണ്ടാ മരിക്കുമത്ത്രേ (വൈ. ശാ=മരിക്കേയുള്ളൂ (one just dies) മറ്റൊരുപായമില്ലാ അത്തിരേ മുന്നം (കേ. ഉ.) (അത്ര അത്രയും അല്ല 849; അത്രേയും= 382 wholly).
നാമമായ മാത്രം ഈ അൎത്ഥമുള്ളതു (386, 5.)
ഉ-ം ചൊല്ക്കൊണ്ട മന്നവ മാത്രം ക്ഷമിക്ക നീ (നള. only be quiet) മരുവീടുവാൻ മാത്രം സ്ഥലം കൊടുത്തില്ല (നള). മാത്രമേ ഉ-ം 749. 808. (അത്രേ സംബന്ധക്രിയെക്കു പകരമാം 346.)

2. തന്നെ=ALONE BY ITSELF, JUST, VERY EVEN (IS A LOCATIVE).

818. തന്നേ എന്നതു താൻ എന്ന പുരുഷപ്രതിസംജ്ഞയുടെ സപ്തമി എന്നേ പറയാവു (123) ഇതിനു അത്രേ, മാത്രം കൊള്ളും.
ഉ-ം ഇങ്ങനെ തന്നേ (exactly thus) മോക്ഷം നല്കുവാൻ ഞാനും വിഷ്ണുവും തന്നേ ഉള്ളു (ഹാ. none but I and V.) എല്ലാരും കാണ്ക തന്നേ തീയിൽ ചാടുക (ഭാര=കാണ്കവേ അഥവാ എല്ലാരുമേ). നിദ്രയോ ഞങ്ങൾക്കു നാസ്തി പണ്ടേ തന്നേ (നള. already for an age we find no sleep=പണ്ടോ 824=പണ്ടും.) Concessive=though, but അനുവാദകാൎത്ഥത്തെയും അപഹരിക്കും.
ഉ-ം അവൻ കാണ്കത്തന്നേ കാണാതെ ഭാവിച്ചു (ചാണ=കണ്ടിട്ടും 573. 635 ഉപ.)
Emphatizing Interrogative Pronouns യഛ്ശബ്ദപ്രയോഗത്തിൽ എത്ര മുതലായവറ്റിന്നു കേമം വരുത്തും 539. 632 ഉപ.
എത്ര തന്നേ ചോദിച്ചിട്ടും, എത്ര തന്നെ പറഞ്ഞാലും (arb. however often etc.)
As Conjunction എന്നു (അതു) തന്നേ അല്ല=അത്രയല്ല ആദിയുള്ള അൎത്ഥങ്ങളിൽ 849 ആമതിൽ കാണാം=not merely, but.
On account of its emphatic power it may supersede the Verb, especially the Copula.
തന്നേ എന്നതിൽ കിടക്കുന്ന അവധാരണാൎത്ഥബലാൽ വിശേഷിച്ചു സംബന്ധക്രിയ ലോപിച്ചു പോം 346.
തിട്ട സംഭാഷണത്തിൽ ഉ-ം നീ അവിടെ പോയോ? എന്നതിന്നു ഉത്തരമായി: പോയി, പോയിട്ടുണ്ടു എന്നു പറയുന്നതിന്നു പകരം തന്നേ (=അതേ, ഉവ്വ, ഒക്കും) എന്നും ചൊല്ലാം — അതിനാൽ സമ്മതം മൂളുന്നതിന്നും കൊള്ളാം.
പിന്നെ: ഞാൻ അദ്ദേഹത്തിൻ്റെ ശിഷ്യൻ ആകുന്നു എന്നതിന്നു ശിഷ്യൻ തന്നേ എന്നും, തന്നേ ലോപിച്ചിട്ടു ശിഷ്യൻ എന്നും പറയാറുണ്ടു. എന്നാൽ ഞാൻ തന്നേ അദ്ദേഹത്തിൻ്റെ ശിഷ്യൻ എന്നതിൽ അത്രേ, ഞാനേ ക്ലിപ്താൎത്ഥം ജനിച്ചതു.
(It might be taken as substitute for ഉം അവ്യയത്തിന്നു പകരമായി എടുക്കാം 842, g.)

താളിളക്കം
!Designed By Praveen Varma MK!