Contacts

ആയില്യംതിരുനാള്‍ രാമവര്‍മ്മരാജാ

ഭാഷാശാകുന്തളം


ഡോ.കെ.വി തോമസിന്റെ ലൈബ്രറിയിന്‍നിന്നും


-136-

സപ്തമാങ്കം


[ദുഷ്യന്തമഹാരാജാവു് സ്വർഗ്ഗത്തെ പ്രാപിച്ചു ഇന്ദ്രന്റെ ശത്രുക്കളെ ആസകലം നിഗ്രഹിച്ച ദേവസാർവഭൗമനായിരിക്കുന്ന ഇന്ദ്രനാൽ ബഹുമാനസ്ഥനായിട്ട് ഇന്ദ്രന്റെ രഥത്തിൽ കേറി മാതലിയോടുകൂടെ ഭൂലോകത്തിലേക്കു പ്രവേശിക്കുന്നു.]


രാജാവു്: (മാതലിയെനോക്കി) അല്ലെ മാതലി! ഞാൻ അധികം ശ്രമിച്ചുമില്ല, എന്നാൽ മഹേന്ദ്രനു യാതൊരു ഭാരി ഉപകാരവും ഘടിച്ചുമില്ല. എങ്കിലും മഹേന്ദ്രൻ എന്നെ അധികം ഉപചരിച്ച വിദ്യമാനത്തുങ്കൽ മഹേന്ദ്രന്റെ സൽകീർത്തിയെ ശ്ലാഘിക്കുന്നതിനു ഞാൻ കേവലം അശക്തനായിരിക്കുന്നു.


മാതലി: ഇരുവർക്കും തൃപ്തിവന്നില്ല. എന്തുകൊണ്ടെന്നാൽ നീ മഹേന്ദ്രനു ഇത്ര വല്യ ഉപകാരം ചെയ്തിട്ടും സുഹൃത്തുക്കളുടെ ധർമ്മാനുസാരമായിട്ടു അതിനെ സ്വധർമ്മമെന്നു വിചാരിക്കുന്നു; എന്നാൽ ആ ശതമഖൻ നിന്റെ ഉപകാരംകൊണ്ടു സന്തുഷ്ടനായിട്ടു് എത്ര ഉപചാരം ചെയ്താലും സാമ്യമാകയില്ല എന്നു വിചാരിക്കുന്നു.


രാജാവു്: അങ്ങനെ പറയല്ലെ. പിന്നെയും സേവകവൃത്തിക്കും സൽക്കാരത്തിനും സാമീപ്യത നൾകണ്ടാ; എന്തുകൊണ്ടെന്നാൽ ഉൽകടയായിരിക്കുന്ന എന്റെ അപേക്ഷയുടെ സീമാവിനെ ഉല്ലംഘിച്ച് അത്യന്തം ആദരവായിട്ടു പ്രപഞ്ചത്തിങ്കൽ ഇതരന്മാർക്കു അസൂയാകാരകമായിരിക്കുന്ന മര്യാദ ചെയ്തിട്ടും ആ ആദര


-140-
നിന്നും അനേകം പുണ്യനദികൾ പ്രവഹിക്കുന്നു, നോക്കണം.


രാജാവു്: ഈ ആശ്രമം സ്വർഗ്ഗത്തിനെക്കാളും സുഖപ്രദമായും രമണീയമായും ഇരിക്കുന്നു. ഇവിടെ പ്രവഹിക്കുന്ന നിർമ്മലോദകത്തിനെ കണ്ടു് എനിക്കു് ശ്രമപരിഹാരാർത്ഥം സ്നാനംചെയ്യണമെന്നു തോന്നുന്നു. അമൃതഝരി എന്നുള്ള നാമത്തെ ഈ നദികൾ യഥാർത്ഥമാക്കിച്ചെയ്യുന്നു.


മാതലി: മഹാപ്രഭോ! ഇപ്പോൾ രഥാവരോഹണം ചെയ്യാം.


രാജാവ്: നീ രഥത്തിനെ വിട്ടും വച്ചു എന്റെകൂടെ എങ്ങിനെ വരും?


മാതലി: ആ വിഷയത്തിങ്കൽ നിനക്കു ചിന്ത ഒട്ടും വേണ്ട. എന്തുകൊണ്ടെന്നാൽ ഇന്ദ്രന്റെ രഥം ദേവയാനം ആകകൊണ്ടു അതു സ്വസ്ഥാനത്തിൽ സുരക്ഷിതമായിരിക്കും. തപോബലംകൊണ്ടു് ജാജ്വല്യമാനനായിരിക്കുന്ന ഈ മഹർഷിയുടെ പുണ്യാശ്രമം എങ്ങിനെയിരിക്കുന്നു?


രാജാവു്: ഉഗ്രതപശ്ചര്യാനുരക്തനായിരിക്കുന്ന ഋഷീശ്വരനേയും വന്ദ്യമായിരിക്കുന്ന അവന്റെ പുണ്യാശ്രമത്തേയും നോക്കുമ്പോൾ സമരസസ്ഥിതി പ്രാപ്തമായിരിക്കുന്ന ആശ്ചര്യം സഹജമായിട്ട് ഉത്ഭവിക്കുന്നു. പിന്നെയും സാലരസാലചെമ്പകപാരിജാതാദി കല്പകവൃക്ഷങ്ങളിൽനിന്നും ഉണ്ടാകുന്ന സുരഭീകൃതമലയമാരുതംകൊണ്ടു് അലംകൃതമായിരിക്കുന്ന ആശ്രമവാസം നിരീഹന്മാർക്ക് ഉചിതം തന്നെ. സഹസ്രപത്രങ്ങളുടെ കാർത്തസ്വരോപമാനമായിരിക്കുന്ന പരാഗംകൊണ്ടു് പീതവർണ്ണം പ്രാപ്തമായിരിക്കുന്ന നിർമ്മല


-144-

ബാലൻ: എന്നാൽ ആ പദാർത്ഥം കൊണ്ടുവരുന്നതുവരെ ഞാൻ സിംഹത്തിനോടു കളിച്ചുകൊണ്ടിരിക്കും.


രാജാവു്: (സ്വഗതം) പരമദുഷ്ടനായിരിക്കുന്ന ഈ ശിശുവിങ്കൽ എന്റെ ഹൃദയം എന്തിനായിട്ട് അനുരക്തതയെ പ്രാപിക്കുന്നു ? പ്രപഞ്ചത്തുങ്കൽ ജ്ഞാനാഭാവംകൊണ്ടു ശൈശവത്തുങ്കൽ മഞ്ജുളസ്വരത്തോടു പറയുന്ന സ്വകപോലകല്പിതമായിരിക്കുന്ന ബാലവചനത്തെ സന്തോഷമായിട്ടു കേൾക്കുന്നതിനു അദൃഷ്ടവശാൽ ലഭിച്ചു; എന്നാൽ ജനകന്റെ ഭീതി എങ്കൽ നിന്നും ഉണ്ടായിരിക്കാമെന്നു തോന്നുന്നു.


ദ്വിതീയസ്ത്രീ: എടൊ ബാലകാ! എന്തെല്ലാം ചേഷ്ടിക്കുന്നു? സിംഹക്കുട്ടിയെ വിട്ടുകള.


രാജാവ്: ഞാൻ വിടുവിക്കാം. (എന്നുപറഞ്ഞു പ്രവേശിക്കുന്നു.) അല്ലെ സൽകീർത്തി! അതിലോലനായിരിക്കുന്ന നീ, നിന്റെ പൂവികന്മാരുടെ സ്തുതിഗർഭിതമായിരിക്കുന്ന കീർത്തിക്കു ഇപ്രകാരമുള്ള ചേഷ്ടകൾകൊണ്ടു് എന്തിനു ഭ്രംശത്വം വരുത്തുന്നു? (എന്നു സിംഹത്തിനെ വിടുവിക്കുന്നു.)


ദ്വിതീയസ്ത്രീ: അല്ലേ വന്ദ്യനായുള്ള അതിഥിശ്രേഷ്ഠാ! നിന്റെ ചാതുര്യം കണ്ടു ഞാൻ കൃതജ്ഞയായിരിക്കുന്നു. എന്നാൽ ഈ ശിശു ഋഷീശ്വരന്റെ പുത്രനല്ല.


രാജാവു: ഈ ബാലന്റെ മുഖചിഹ്നവും ശൗര്യവും വിചാരിച്ചു നോക്കുമ്പോൾ ഇവൻ വേറിട്ടു പ്രഖ്യാതമായിരിക്കുന്ന വംശത്തിൽ ജനിച്ചിരിക്കും എന്നു തോന്നുന്നു. (ശിശുവിൻറെ കയ്യെപ്പിടിച്ചും കൊണ്ടു പറയുന്നു.) ഹാ! ഹാ! ഇവന്റെ കരസ്പർശംകൊണ്ടു അന്യനായിരിക്കുന്ന എനിക്കു് ഇത്രവളരെ സന്തോഷം പ്രാപ്തമാകുമ്പോൾ ഈ ശിശുവിന്റെ ജനകത്വത്തെ


-148-
അതു വിഗളിതയായി; ഞാൻ അതിനെ കൊണ്ടുവന്നു അവന്റെ കയ്യിൽ ഇടാം.


ഉഭയസ്ത്രീകളും: ആഹാ! അതിനെ തൊടല്ലെ...


പ്രഥമസ്ത്രീ: ഇവൻ ആ വലയത്തിനെ എടുത്തു; നോക്കു...


[ഉഭയസ്ത്രീകളും ആശ്ചയപ്പെട്ടു നോക്കുന്നു.]


രാജാവു്: ഇതാ നോക്കുവിൻ; അമൂല്യമായിരിക്കുന്ന രത്നങ്ങൾകൊണ്ടു് വിരാജിതമായിരിക്കുന്ന ഈ വലയത്തിനെ സ്പർശിക്കുന്ന വിഷയത്തുങ്കൽ എന്തിനു ആക്ഷേപിച്ചു?


ദ്വിതീയസ്ത്രീ: അല്ലെ രാജാധിരാജാവേ! ശ്രേഷ്ഠമായുള്ള ഈ വലയം അത്ഭുതമായിരിക്കുന്ന ശക്തികൊണ്ടു മരീചികാശ്യപനാൽ നിർമ്മിക്കപ്പെട്ടിരിക്കയാൽ ഇതിനെ ഈ ശിശുവിന്റെ മാതാപിതാക്കളല്ലാതെ തൊടുന്നതിനു ഇതരന്മാർ ശക്തന്മാരാകയില്ല.


രാജാവു്: ഇതരന്മാർ സ്പശിച്ചാൽ അവക്ക് എന്തോന്നു പ്രാപ്തമാകും?


ദ്വിതീയസ്ത്രീ: ആ വലയം സർപ്പാകൃതിയെ സ്വീകരിച്ചിട്ട് ദംശിക്കും.


രാജാവു്: ഇപ്രകാരമുള്ള കഷ്ടതരസ്ഥിതി ഇതരന്മാർക്കു പ്രാപ്തമായിട്ടുണ്ടോ?


ഉഭയസ്ത്രീകളും: അനേകം പ്രാവശ്യം ഉണ്ടായിരിക്കുന്നു.


രാജാവു്: (ആനന്ദഭരിതനായിട്ടു്) എന്റെ ആശ്രിതവൃക്ഷത്തിനു ഫലപ്രാപ്തികാലം സമ്പ്രാപ്തമായി എന്നു തോന്നുന്നു.


പ്രഥമസ്ത്രീ: അല്ലെ പ്രിയേ! വേഗ് വാ. ശുഭകരമായുള്ള ഈ വർത്തമാനത്തെ അനേകം ദിവസമായിട്ട് പതി


-152-
അന്ധനായിരിക്കുന്ന മനുഷ്യൻ മിത്രനാൽ കൊടുക്കപ്പെട്ട പുഷ്പഹാരത്തിനെ സർപ്പപ്രായമായിട്ട് വിചാരിച്ചു തിരസ്കരിക്കുന്നതുപോലെ ഇരിക്കുന്നു. (എന്നിപ്രകാരം പറഞ്ഞിട്ട് അവളെ പ്രാര്‍ത്ഥിക്കുന്നു.)


ശകുന്തള: മതി; മതി: എന്റെ പ്രിയകരനായുള്ള രമണാ! മതി; അനുചിതമായുള്ള ഈ നീതി അത്യന്തം നിന്ദ്യമായിരിക്കുന്നു. കഷ്ടകാലരൂപമായുള്ള അന്ധകാരത്തിനെ പരിഹരിച്ചതായുള്ള അദൃഷ്ടരൂപകസൂര്യൻ ഇപ്പോൾ ഉദിച്ചിരിക്കുന്നു.


രാജാവു്: എന്റെ വക്ഷഃസ്ഥലത്തെ ഭേദിച്ചിരിക്കുന്ന വിഷാദരൂപകമായുള്ള അമ്പുകൊണ്ടു കൃതമായുള്ള വ്രണം ഉണങ്ങിയതിന്റെ ശേഷം എല്ലാ പ്രകരണങ്ങളും നിന്നെ ധരിപ്പിക്കാം. പ്രഥമതഃ ചഞ്ചലഹരിണത്തിന്റെ നേത്രങ്ങൾപോലെ ഇരിക്കുന്ന നിന്റെ നേത്രങ്ങളിൽ ഉണ്ടാകുന്ന അശ്രുപാതത്തിനെ വിചാരിക്കുന്നതിനെക്കാൾ, എന്നാൽ ബുദ്ധിഭ്രമംകൊണ്ടു ചെയ്യപ്പെട്ട സകല അപരാധങ്ങളേയും മറന്നാലും.


ശകുന്തള: (രാജാവിന്റെ അംഗുലത്തിൽ ധരിച്ചിരിക്കുന്ന മോതിരത്തിനെ നോക്കി) ഇതു വഞ്ചകി ആയുള്ള ആ മോതിരം അല്ലയോ?


രാജാവു: അതെ; ഇതിനെ അവലോകനം ചെയ്തകാലം തുടങ്ങീട്ടുതന്നെ എനിക്കു നിന്റെ സ്മരണം ഉണ്ടായി.


ശകുന്തള: എന്നാൽ അതിന്റെ ശക്തി അത്യത്ഭുതമായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ പ്രഥമതഃ എനിക്കു വിഷാദവും അനന്തരം സന്തോഷപ്രാപ്തിയേയും നൾകി.


രാജാവു്: നിനക്കു ഇതിനെ ഇനിയും തരാം; കോമളമായിരിക്കുന്ന നിന്റെ അംഗുലത്തിങ്കൽ വസിക്കട്ടെ.



-156-

മാതലി: അതെ; മഹാത്മാക്കളുടെ പ്രസാദവൈഭവം ഇപ്രകാരം തന്നെ.


രാജാവ്: അല്ലെ സ്വയംഭൂതനയാ! പൂർവത്തുങ്കൽ ഗാന്ധര്‍വരീതിയായിട്ട് നിർന്നിന്ദ്യയായിരിക്കുന്ന ശകുന്തളയെ പാണിഗ്രഹണം ചെയ്ത് ഒടുക്കം അയുക്തരീതിയായിട്ടും ബുദ്ധിഭ്രമം കൊണ്ടും അവളെ തിരസ്കരിച്ചിട്ടു അപാരമായിരിക്കുന്ന സന്താപസാഗരത്തിൽ വീണു് മുങ്ങിക്കെടന്നിട്ടു ഒടുക്കം നിന്റെ അനുഗ്രഹംകൊണ്ടു ഇന്നു സുഖപ്രാപ്തി ഉണ്ടായി.


കാശ്യപൻ: ഈ കാര്യത്തിൽവച്ചു നീ വൃഥാ ദോഷാരോപണം ചെയ്തുകൊള്ളണ്ട; ഈ കാര്യം നിന്നാൽ കൃതയായതല്ല; എപ്പോൾ അപ്‌സരസ്ത്രീയാകുന്ന മേനക സ്വതനയയെ നീ തിരസ്കരിച്ചുകൂടുമ്പോൾ ഇവിടെ നമ്മുടെ ആശ്രമത്തിൽ കൊണ്ടുവന്നോ, അപ്പോൾ ഞാൻ ജ്ഞാനദൃഷ്ടികൊണ്ടു് വിചാരിച്ചു നോക്കിയാറെ നീ അവളെ തിരസ്കരിച്ച വിദ്യമാനം ദുർവാസമഹർഷിയുടെ ശാപംകൊണ്ടു സംഭവിച്ചതായി വഞ്ചകി ആയിരിക്കുന്ന മോതിരത്തിന്റെ പുനരവലോകനംകൊണ്ടു ശാപമോചനം വരുന്നുണ്ടെന്നും, മുൻകൂട്ടിത്തന്നെ നിശ്ചയിച്ചിരുന്നു.


രാജാവ്: എന്നാൽ അപകീർത്തിയിങ്കൽനിന്നും എന്റെ നാമം രക്ഷിക്കപ്പെട്ടോ? -


ശകുന്തള: എന്നാൽ എന്റെ നായകന്റെ പേരിൽ ഞാൻ ആരോപണം ചെയ്ത ദോഷം ഒരിക്കലും സയുക്തികമല്ലാതെ; എനിക്കു ഇപ്പോളത്രെ ഓർമ്മവന്നു. കണ്വാശ്രമത്തിൽ നിന്നും പുറപ്പെടുന്ന സമയത്തിൽ ഈ പ്രകരണം എന്നോടു പരമരഹസ്യമായിട്ടു പ്രിയംവദ അനസൂയയും പറഞ്ഞു.




കുറിപ്പുകള്‍ 
(1)"ക്ഷീണിച്ചോഷധിനാഥനസ്തശിഖരം പ്രാപിച്ചിടുന്നേകതോ"- 'നഷ്ടരുചൗ ഗതേ ശശിനി സൈവ കുമുദ്വതിയെൻ' എന്നിങ്ങനെ വലിയകോയിത്തമ്പുരാൻ പരിഭാഷപ്പെടുത്തിയ ശ്ലോകങ്ങളാണിവ. വള്ളത്തോളും വെളുത്താട്ടു നാരായണൻനമ്പൂരിയും മാത്രം ഇതിൽ രണ്ടാമത്തെ ശ്ലോകം വിട്ടുകളഞ്ഞിട്ടുണ്ട്.

താളിളക്കം
!Designed By Praveen Varma MK!