Contacts

കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ
അമർഷം

രസികരഞ്ജിനിയില്‍ കൊ.വ. 1080 തുലാംഅമർത്താനെന്തുചെയ്താലുമമർന്നീടാതെവൈരിയെ
അമർത്താൻതുനിയുംഭാവമർഷമിതിനിശ്ചയം


കത്തിക്കാളുന്നപന്തത്തിനുടയതലകീ
ഴാമ്പടിക്കായ്പിടിച്ചാ-
ലത്യുഗ്രജ്വാലമാലാവലിയതുപൊഴുതും
കാണിയുംതാണിടാതെ
ചിത്താമർഷംസഹിക്കാത്തൊരുവിധമുടനെ
ത്തന്നെതന്നെപ്പിടിക്കും
ഹസ്തത്തെചുട്ടെരിപ്പാന തിബലമൊടു
മേൽപ്പോട്ടുപൊങ്ങുന്നുവല്ലൊ


പാരംമന്ദിച്ചുകത്തുന്നൊരുദഹനനഹൊ
കൊള്ളിനന്നായിളക്കു-
ന്നേരംപാരിച്ചശക്ത്യാപരിചിനൊടെരിയു
ന്നില്ലയൊനല്ലവണ്ണം
പാരംനീളംപെരുത്തുള്ളുടൽകിമപിചുരു
ട്ടിക്കിടക്കുന്ന സർപ്പം
സ്വൈരക്കേടങ്ങുചേർത്താൽകൊടിയപടമെടു
ക്കാതപാർക്കുന്നതാണൊ?


കീഴ്പോട്ടാക്കേണമിപ്പോളതിനെനിയതമെ
ന്നുള്ളിലോർക്കുന്നമട്ടിൽ
കെല്പോടെപന്തടിക്കുന്നിതു പലജനവും
പന്തിടക്കൊങ്കമാരിൽ
ക്ഷിപ്രംതാടിക്കുതട്ടീടണമിവരുടെയെ-
ന്നോർത്തുചാടുംപ്രകാരം
മേൽപ്പോട്ടെക്കാഞ്ഞുപൊങ്ങുന്നിതുപുതുമയെഴും
കന്നുകംകാൺകമർഷം


ഛേദിച്ചാലുംമുളക്കുംഭുവിതരുനികരം
കൂടിമെല്ലെന്നമർത്താൻ
പാദത്താലെചവിട്ടീടിനപൊടിയുമുടൻ
പൊങ്ങിമൂർദ്ധാവിലേറും
സാദംവിട്ടോരമർഷംഗുണമിഹഭുവനെ
പാംസുവൃക്ഷാദികൾക്കും
വാദംവിട്ടുണ്ട് ശുദ്ധംശവസമമിതുതെ
ല്ലൊന്നുമില്ലാത്തമർത്ത്യൻ


ഘോരത്വംപൂണ്ടവിഘ്നാദികൾവരികിലൊതു
ങ്ങീടുവൊർക്കറ്റമെന്ന്യെ
ശൂരത്വംശൌരിയേക്കാൾപടുതഗരുഡനെ
കാട്ടിലുൽകൃഷ്ടവേഗം
നേരൊത്തീടാതിവണ്ണം ഗുണമണയുകിലും
സാമ്പ്രതംസാദ്ധ്യമുണ്ടൊ
സാരത്വംപൂണ്ടമർഷംഗുണ ഗണശിഖിതൻ
കാറ്റുപോലുറ്റമിത്രം


ചിത്തംമട്ടാതെവിഘ്നംബഹുവിധമുളവാ
യ്‌വന്നതൊക്കെക്കടന്നി
ട്ടത്ത്യന്തംചേർത്തുതന്നിൽപലതരമറിവിൻ
പാടവംപാരശക്ത്യാ
ഹസ്തംപാരംവിറച്ചിട്ടൊരുവനെഴുതുവാൻ
വേഗമില്ലാഞ്ഞൊടുക്കം
വ്യർത്ഥംതോറ്റാൻപരീക്ഷക്കഖിലഗുണഫല
പ്രാപ്തിവേഗത്തിനല്ലൊ


കോട്ടേത്തുർവ്വീശ്വരൻതൻഗുരുവടവുപിടിച്ച
ങ്കമാടാൻമിടുക്കൻ
കോട്ടംവിട്ടോരുനമ്പൂതിരിയൊരുകുറിത-
ന്നായുധംകയ്യിലേന്തി
കാട്ടിൽകൂടിഗമിക്കുമ്പൊഴുതൊരുപുലില്ലായ്
നേർത്തടുത്തൊന്നുപാർത്താൻ
ഞെട്ടിപ്പെട്ടെന്നുവീണാൻഭയമിതുവരുമൊ
ശൂരനായോരവന്ന്


താളിളക്കം
!Designed By Praveen Varma MK!