Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

100. സ്വഭാവൊക്തി - (൨൦—) ലൊകൊക്തി

ശബ്ദങ്ങൾക്ക അവയവാൎത്ഥ സംബന്ധം കൂടാതെ ഓരൊ താല്പൎയ്യാൎത്ഥത്തൊടു കൂടി ലൊകത്തിൽ പ്രസിദ്ധപ്പെട്ട ശബ്ദങ്ങളെ ഉചിതമായി പ്രയൊഗിക്കുന്നത ലൊകൊക്തിയാകുന്നു—
ഉദാ— ഒരാൾ പറയുന്നു എടൊതാൻകല്യാണത്തിന്ന പൊയില്ലയൊ അമ്പമ്പാ അതിന്റെ ഘൊഷം പറയാൻകഴിയുമൊ അയാൾ അടിയന്തിരം പൊടിച്ചു വാരിക്കളഞ്ഞു നെടുമ്പുരകളൊക്കെ തിരുതകൃതിതന്നെ വിതാനം പൊടിപൊടിയായിരുന്നു സദ്യയുടെ പ്രഥമൻ മണിമണി ആയിരുന്നു കൂട്ടുവാൻ കിളികിളി ആയിരുന്നു ആകപ്പാടെ ഭക്ഷണം ഹരിയൊ ഹരിതന്നെ അയ്യടാ സദരതാൻ കണ്ടില്ലയൊ ഇനിയെങ്കിലും പിടിപിടിയെന്ന പൊയാൽ കൊറെകാണാം എന്നാൽ എച്ചിലവീണിട്ട വഴിഅറുവഷളായി അതിനാൽ സൂക്ഷിച്ചുപൊണം കരിമരുന്ന പ്രയൊഗം കൊലാഹലംതന്നെ അതിനിടയിൽ ഒരുഎമ്പൊക്കി ആ കരിമരുന്നിൽ തികതത്താ എന്നായി പിന്നെ അവന്റെ കഥ ഗൊവിന്ദ ഗൊവിന്ദ ഗൊവിന്ദ തന്നെ അതിൽ പറ്റി അല്പം വ്യവഹാരം ഉണ്ടായത ആവണക്കെണ്ണയായി എന്നാൽ ൟ അടിയന്തരം കൊണ്ട ജനങ്ങളുടെ സന്തൊഷം ശിവശിവ എന്നെ പറയാവു അയാൾ ചിലവിന ൟ അടിയന്തിരം കഴിയുന്നവരെ കണ്ണടച്ചിരുന്ന ചില ലുബ്ധന്മാർ ശുദ്ധതീവാളിയാണെന്നും അയാളെ പറയുന്നുണ്ട അവർ തന്നെ അബദ്ധകുക്ഷീകളാകുന്നു അവർ പണം സൂക്ഷിച്ച ചക്കതിന്നട്ടെ അങ്ങിനെ പറഞ്ഞാൽ തെങ്ങയാണ എന്നും മറുകക്ഷിക്കാർ പറയുന്നു ഏതെങ്കിലും അയാളുടെ കയ്യിലുള്ള തൊക്കെ മംഗളം പാടി ഇങ്ങനെ ഉള്ളവാക്കിൽ അമ്പമ്പാപൊടിച്ചുവാരി ഹരിയൊഹരി അയ്യടാതികിതത്താ മംഗളംപാടി ഇങ്ങനെ യുള്ള വാക്കുകൾക്കു അവയവാൎത്ഥം ക്രടാതെ അത്ഭുതം വളരെ ചിലവിട്ടും സൎവസമ്മതം ഇത്യാദ്യൎത്ഥത്തിൽ താല്പൎയ്യാൎത്ഥത്തെ അനുസരിച്ച വിചാരിയ്ക്കണം അവയവാൎത്ഥം വിചാരിച്ചാൽ വിതാനം പൊടിയെന്നും കൂട്ടവാൻ കിളിയെന്നും പ്രഥമൻ മണിയെന്നും അയാൾകണ്ണടച്ചിരുന്നു എന്നും ഇത്യാദി അസംബന്ധം തന്നെ എന്നുതൊന്നും താല്പൎയ്യാൎത്ഥം നല്ലരസമായിരിയ്ക്കും എന്നാൽ ഇതപാട്ടുകളിൽ ദുൎല്ലഭമാകുന്നു ഇപ്രകാരം മലയാളവാക്കിൽ പ്രസിദ്ധങ്ങളായിരിയ്ക്കുന്ന അലങ്കാരങ്ങളെ സംക്ഷെപിച്ച എഴുതിയിരിക്കുന്നു ഇങ്ങനെലക്ഷണങ്ങൾ പറയപ്പെട്ടു എങ്കിലും ലക്ഷ്യങ്ങളിൽ ശ്രൊതാവിന്റെ മനസ്സിന ഉല്ലാസകരമായ മാതിരിയിൽ അതാതസ്ഥാനത്ത പ്രയൊഗിച്ചെങ്കിലെ അലംകാര മെന്ന പറയാവു കണ്ഠാദി സ്ഥാനങ്ങളിൽ ധരിക്കെണ്ട രത്ന സ്വൎണ്ണാദികൾ വേലപ്പാട കൂടാതെ അനുചിത സ്ഥാനങ്ങളിലും പാടുമാറിയും ധരിച്ചാൽ അസന്തൊഷകരം തന്നെയെല്ലൊ ഉല്ലാസകരമെന്നാൽ കേക്കുന്നവരുടെ മുഖംസന്തൊഷംകൊണ്ട താൻ അറിയാതെ വിടുത്തുന്ന മാധുൎയ്യമാകുന്നു—

താളിളക്കം
!Designed By Praveen Varma MK!