Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

099. സ്വഭാവൊക്തി- ( ൧൯— ) പുനരുക്തി

ഇത അനുഭൂതമായിരിക്കുന്ന ശബ്ദാൎത്ഥത്തെ പ്രസിദ്ധ ഗുണപ്രകാശനത്തി നായികൊണ്ട പിന്നയും പറയുകയാകുന്നു— ഉദാ— പഞ്ചമസ്വരം പ്രകാശിക്കണ്ട കാലത്തകൊകിലം കൊകിലമായിരിക്കും—ഇവിടെ കുയിലെന്നപക്ഷിക്ക കൊകിലത്വം അനുഭൂതമായിരിക്കുമ്പൊൾ പഞ്ചമസ്വരത്തിങ്കൽകുയിലിന പ്രസിദ്ധമായിരിക്കുന്നഗുണം പ്രകാശിക്കുമെന്ന പറയെണ്ടതിന്ന കൊകിലമാകുമെന്ന പുനരുക്തി അലങ്കാരമാകുന്നു—സമസ്യാപൂരണത്തുങ്കൽ കാളിദാസരു കാളിദാസരുതന്നെ ഇതിന്മണ്ണം മഹാരാജാവിനൊട യുദ്ധത്തിന വരുന്നവൎക്കു ദളവാരാമയ്യൻ രാമയ്യൻതന്നെ പ്രസിദ്ധമായിരിക്കുന്ന ശൗൎയ്യ ഗുണം പ്രകാശിക്കുമെന്നൎത്ഥം— പൂജപ്പരയിൽ അമ്പുചാൎത്താൻഒള്ള എഴുന്നള്ളത്ത എഴുന്നള്ളത്തന്നുപറയണം— വൈക്കത്ത സദ്യ സദ്യയെന്നപറയെണ്ടതാണ്—തൃശ്ശൂർപൂരം,പൂരംതന്നെ ഇത്യാദി—

താളിളക്കം
!Designed By Praveen Varma MK!