Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

098. സ്വഭാവൊക്തി

ഇത ജാതിസ്വഭാവത്തെയൊഗുണസ്വഭാവത്തെയൊ കാലാദിസ്പഭാവത്തെയൊ അനുഭവം വരാൻതക്കവണ്ണം വൎണ്ണിക്കയാകുന്നു—
ഉദാ— ഒരുദ്യൊഗസ്ഥൻ പറയുന്നു ഞാൻ ഇന്നലെ കച്ചെരിക്ക പൊകുംപഴും പൊയിട്ടും ചില നെരം പൊക്കുകൾകണ്ടു— അതപറയാം— വഴിയിൽ കുതിരപ്പുറത്തിരിക്കുമ്പൊൾ ഒരു കാട്ടുമാൻകൂട്ടത്തിൽനിന്ന വെർപ്പെട്ടപ്പൊൾ കുതിരകകുറെ അടുത്തു ആസമയം മാൻ ബഹുവെഗത്തൊടെ അഞ്ചാറുചാടി ദൂരെചെന്ന കഴുത്തപിൻതിരിച്ച ഇങ്ങൊട്ടുനൊക്കി അപ്പൊൾ അതിന്റെ ചെവി മെപ്പൊട്ടുപൊക്കി എളക്കാതെ സകല ശബ്ദങ്ങളുടെയും സൂക്ഷ്മ ജ്ഞാനത്തുങ്കൽ ജാഗ്രതയായിരിന്നു വാല കീഴ്പൊട്ടതറ്റും പൃഷ്ഠം കുറെകുനിഞ്ഞും ഓടാൻ ഹാജരായ ന ലയായിരുന്നു കുതിരയുടെ കൊളമ്പിന്റെ ശബംകൊണ്ട കൊറെ കൊറെ ഞെട്ടിയിരുന്നു കണ്ണ് എന്നിലും കുതിരയിലും മാൻകൂട്ടത്തിലും പിന്നെ എവിടയെല്ലാമൊ ഓടിക്കൊണ്ടിരുന്നു അതിന്റെവായിൽ പാതികടിച്ച കുറെപുല്ലും ഉണ്ടായിരുന്നു ആ മാനിന്റെ വൎണ്ണസൌന്ദൎയ്യവും വളരെ കുതൂഹലമായ ഭയാവലൊകനവും കണ്ടഞാൻ ദയാ പൂൎവ്വകവിസ്മയത്തൊടുകൂടി കൊറെനെരം കുതിരയെ അനക്കാതെ നിറുത്തിയിരുന്നു ഇങ്ങനെ ഹരിണജാതി സ്വഭാവം കണ്ട പിന്നെ മണിയായിപ്പൊയി കച്ചെരിയിൽ പൊവാൻ വൈകിയെന്ന വിചാരിച്ച ലകാൻ ഇളക്കിവിട്ടു അപ്പൊൾ ആ കുതിര മുൻപിൽകണ്ട മാനിന്റെ വെഗത്തെ ജയിക്കണമെന്ന അഭിമാനം ഹെതുവായിട്ട എന്നു വിചാരിക്കാം ബഹുവെഗത്തൊടെ ഓടി അപ്പൊൾ ഞാൻ ലകാൻ ഇരുന്നകയ്യും ചമ്മട്ടിയിരുന്ന കയ്യും മുറുക്കിപ്പിടിച്ച കൊറെ പൊക്കി കയ്യിന്റെ മുട്ടരണ്ടും അസാരംഅകത്തി അല്പംമുമ്പൊട്ട ചാഞ്ഞ ആയമായിരുന്നു കാലിന്റെ വണ്ണയെ കുതിരയുടെ ഉദരപാൎശ്വത്തിൽനല്ലവണ്ണം ആശ്ലെഷിപ്പിച്ച ഉത്സാഹം കൊടുത്തിരുന്നു ശരീരത്തിന്ന സുഖകരമായ എളക്കവും മൃദുവായ കാറ്റിന്റെ സുഖവും ഉണ്ടായിരുന്നുകുതിരക്കാരനെ നൊക്കിയപ്പൊൾ അവൻ പിന്നാക്കം ഓടുന്നു എന്നു തൊന്നി പാൎശ്വങ്ങളിലുള്ള മരങ്ങൾ കൂട്ടത്താടെ തിരിയുന്നത കണ്ടുമുൻപിൽ ദൂരത്തിൽ കാണുന്നതകുറ്റിയൊ മനുഷ്യനൊഎന്നു വിചാരം ആരംഭിച്ചപ്പൊൾതന്നെ അയാൾ പൊകവണ്ടിയിൽ വരുന്നതപൊലെ അടുക്കൽകാണപ്പെട്ടു കലം കമത്തിയ്ത പൊലെ അകലെ ചെറുതായി കണ്ടത നിമെഷം കൊണ്ട വലിയ കുന്നായി അടുക്കൽകണ്ടു അപ്പൊൾ കുതിരയുടെ വെഗവും എന്റെ സന്തൊഷവുംകൂടി വൎദ്ധിച്ച വന്നതിന്ന രണ്ടിനുംകച്ചെരി വാതുക്കലൊളും ക്ഷണാൎദ്ധമെ വളൎച്ചയുണ്ടായൊള്ളു ഇങ്ങനെവെഗഗുണസ്വഭാവം കണ്ടു— അനന്തരം കച്ചെരിയിൽ ചെന്നപ്പൊൾ ഒരുവിസ്താരം തുടങ്ങി അതിൽ ഒരുസാക്ഷിക്ക ഒരു വെശ്യയെ ഹാജരാക്കിയിരുന്നു അവളുടെ വരവും നല്ലനെരം പൊക്കു തന്നെ അവളുടെ തലമുടിമിനുക്കി കെട്ടിഒരുവശത്തെക്കായിരുന്നു ചിലമുല്ലമാലകളെ അലംകരിച്ചിരുന്നു കണ്ണും പുൎയ്യവും ലെശായി മഷികൊണ്ടും ചുണ്ട അധികമായി ചുവപ്പുകൊണ്ടും അലങ്കരിക്കപ്പെട്ടിരുന്നു ഇത മൂന്നിനും ഒട്ടും അനദ്ധ്യായം കൂടാതെ പലവ്യാപാരങ്ങൾ ഉണ്ടായി— ഗാംഭീൎയ്യമൊ മത്സരമൊ സ്നെഹമൊ അനുരാഗമൊ ഗൎവൊ—കൊഞ്ഞനംകാട്ടുകയൊ പിന്നെയെന്തല്ലാമൊ മാറിമാറി നടിച്ചിരുന്നു തിലകം മൂക്കുത്തി— തോട മുതലായി ചീല അലങ്കാരങ്ങളുണ്ടായിരുന്നതിലും തലയിലും സ്തനാഛാദനത്തിലും കൂടക്കൂടെ രണ്ടകയ്യും മാറ്റിമാറ്റി നടത്തിയിരുന്നു, നടക്കുംപൊൾ താളംചവുട്ടുന്ന വരെപ്പൊലെ കാലസംപ്രദായമായി വയ്ക്കയും രണ്ടതൊളും പാൎശ്വങ്ങളിലെക്കു ചെരിക്കുകയുംആയിരുന്നു അതകണ്ടാൽ സ്തനത്തിന്റെ ഭാരംനിമിത്തം കാലൂന്നാത്ത പാൎശ്വത്തുള്ള സ്തനംവീണുപൊവാതെ തൊൾ പൊക്കി പിടിക്കയൊ എന്നു തൊന്നും—പല്ലകൊറെശ്ശെ കാണിച്ച അസംബന്ധമായി കൊറെശ്ശെ ചിറിക്കയു മുണ്ടായിരുന്നു— അപ്പഴത്തെ ദന്തപ്രഭയില്ലെങ്കിൽ തലമുടിയുടെ കറുപ്പകൊണ്ട കച്ചെരിയിൽ ഇരുട്ടു വ്യാപിക്കുമൊ എന്ന വിചാരിച്ചിട്ടായിരിക്കാം അങ്ങിനെ ചെയ്യുന്നത എന്തിന വളരെ പറയുന്നു— കച്ചെരികാറരും സാക്ഷിക്കാറരും കക്ഷിക്കാറരും അപ്പൊൾ പ്രകൃതം മറന്നുപൊയി— ഇങ്ങനെയൌവ്വന സ്വഭാവം കണ്ടുഇതകൊണ്ടാണ് ഇന്നലെ നല്ലനെരം പൊക്കായിരുന്നു എന്നുപറഞ്ഞത— ഇതിന്മണ്ണം സന്ധ്യാദിദിവസാംശങ്ങളെയും വൎഷാദിഋതുക്കളെയും വൎണ്ണിച്ചാൽ കാലസ്വഭാവൎണ്ണനമാകും—

താളിളക്കം
!Designed By Praveen Varma MK!