Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

094. കാൎയ്യകാരണമാല

ഓരൊന്നിന്റെ ഫലങ്ങളെയും ഹെതുക്കളെയും മാലപൊലെ ചെൎക്കുകഎന്നൎത്ഥം—
ഉദാ— പൂൎവപുണ്യം കൊണ്ട ബുദ്ധിവിശെഷം ഉണ്ടാവുന്നു— ബുദ്ധി കൊണ്ടവിദ്യാ— വിദ്യ ഹെതുവായിട്ടനല്ല ഗുണങ്ങൾ— ഗുണങ്ങൾനിമിത്തം സൽകീൎത്തി— കീൎത്തിയാൽ എവിടയും ബഹുമാനം— ബഹുമാനംകൊണ്ട ധനാദിസമ്മാനം— അതുകൊണ്ടസുഖം— ഇവിടെബുദ്ധിവിശെഷാദി കാൎയ്യങ്ങളുടെ മാലാ— നരകത്തിന കാരണം പാപം— പാപത്തിനഹെതു ദുഷ്കൃത്യം—അതിന്നഹെതു അറിവില്ലാഴിക— അതിന അനഭ്യാസം— അനഭ്യാസത്തിന്നദാരിദ്ര്യം— ദാരിദ്ര്യത്തിനകാരണം പൂൎവ്വജന്മത്തിംകൽ ദാനം ചെയ്യാഴികതന്നെ—അതിനാൽ യഥാശക്തിദാനംചെയ്യാത്തവൎക്ക വലിയകെടുതന്നെ ഇത കാരണമാലയാകുന്നു— എന്നാൽമുൻപറഞ്ഞ ഉദാഹരണവാക്ക്യത്തിൽ സുഖത്തിനകാരണം ധനംഇത്യാദി വിപരീതമായി സംബന്ധിപ്പിച്ചാൽഅതകാരണ മാലയാക്കാം പ്രയൊഗത്തെഅനുസരിച്ച അലംകാരനാമം പറയണംഇതിൽദാനം ചെയ്യാഞ്ഞാൽ ദാരിദ്ര്യം— ദാരിദ്ര്യംകൊണ്ട അനഭ്യാസം ഇങ്ങനെ അന്വയിച്ചാൽ ഫലമാലയെന്നും പറയാം— അതിനാൽ സമ്മിശ്ര ശങ്കയിങ്കൽ— വാക്ക്യത്തിലെ പ്രാധാന്യാൎത്ഥത്തിൽ വരുന്നഅലങ്കാരലക്ഷണംതന്നെ പ്രമാണിക്കണം—കുലഗുണവും— ശീലഗുണവും— വിദ്യയും— ധനവും— ഔദാൎയ്യവും ഇദ്ദെഹത്തിന കീൎത്തിയെ ഉണ്ടാക്കുന്നു ഇവിടെകീൎത്തിക്ക കാരണങ്ങളുടെകൂട്ടം ചെൎക്കുകകൊണ്ട കാരണമാലയാക്കാം—ൟമഹാരാജാവിന്റെ രാജ്യഭാരം ജനങ്ങളെസുഖിപ്പിക്കയും ധനങ്ങളെ വൎദ്ധിപ്പിക്കയും ധൎമ്മങ്ങളെ സാധിപ്പിക്കയും കൎമ്മങ്ങളെ ശൊധിക്കയുംദാനത്തെ വളൎത്തുകയും മാനത്തെ പുകഴ്ത്തുകയും— ആൎത്തിയെനിറുത്തുകയും കീൎത്തിയെപരത്തുകയും— സുഖത്തെഭുജിപ്പിക്കയും— ൟശ്വരനെഭജിപ്പിക്കയുംചെയ്യുന്നു— ഇവിടെ ജനസുഖാദിസമൂഹത്തെ രാജ്യഭാരത്തിന്റെ ഫലമാക്കിപറഞ്ഞതിനാൽ കാൎയ്യമാലയാവാം—ഇതിന്മണ്ണം പ്രയൊഗ ഭെദംകൊണ്ട എല്ലാ അലങ്കാരങ്ങളിലും ഭെദപ്പെടുത്താം

താളിളക്കം
!Designed By Praveen Varma MK!