Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

083. ആരൊപം

ആരൊപമെന്നാൽ ഉപമയത്തെ ഉപമാനമാക്കി ആരൊപിച്ചു വൎണ്ണിക്കുക—
ഉദാ— ൟ മഹാരാജാവ സാക്ഷാൽ വിഷ്ണുതന്നെ ശംഖുംചക്രവുംമാത്രം കാണുന്നില്ലാഇദ്ദെഹത്തിന്റെ കടാക്ഷമാകുന്ന അമൃതിന്റെ തുള്ളിക്കൊണ്ട ബഹുജനങ്ങൾ ദുഃഖമാകുന്ന താപംനീക്കി സുഖിക്കുന്നു ചിലർ സംസാരമാകുന്ന കടലിൽ മുങ്ങി ആശാപാശത്താൽ ബന്ധിക്കപ്പെട്ടവരായിട്ട രാജാവിനെകാണാൻ ഭാവ്യവാന്മാരാകുന്നില്ലാ— രാജഭാൎയ്യാ പ്രത്യക്ഷ ലക്ഷ്മീ ദെവിതന്നെ എന്നാൽ അന്ന്യന്റെ അടുക്കൽ നൊക്കുകകൂടിയില്ലെന്നുള്ള സ്ഥൈൎയ്യ ഗുണം വിശെഷമായിരിക്കുന്നു ഇവിടെ രാജാവിങ്കൽ വിഷ്ണുത്വം കടാക്ഷത്തിൽ അമൃതത്വം മുതലായ്ത ആരൊപിതങ്ങളാകുന്നു ഇതിന്മണ്ണം രാജാവ ദാനത്തുങ്കൽകല്പകവൃക്ഷമായും— കൊപത്തുങ്കൽഅന്തകനായും—വാക്കുങ്കൽ ബൃഹസ്പതിയായും ശൊഭിക്കുന്നു ഇദ്ദെഹത്തിനെ സ്ത്രീകൾകാമനെന്നും വിദ്വാന്മാർ സരസ്വതിയെന്നും കവികൾ കാളിദാസനെന്നും പാട്ടുകാർഗന്ധൎവനെന്നും വിചാരിക്കുന്നു— അമൃതഇദ്ദെഹത്തിന്റെ വാക്കിലാണ് ചന്ദ്രംകലല്ലാ— ഞാൻ രാജധാനി കണ്ടപ്പൊൾ സ്വൎഗ്ഗംകണ്ടു— രാജാവിനെ കണ്ടപ്പൊൾ കല്പകവൃക്ഷത്തെയും ബ്രഹസ്പതിയെയുംകണ്ടു ഇത്യാദികളിലും ആരൊപമാകുന്നു— ഇതിൽ സംസ്കൃതരീതിയിൽ ഉള്ള ഉല്ലെഖം രൂപകാതി ശയൊക്തിമുതലായ അന്ന്യാലങ്കാരങ്ങളും അന്തൎഭവിച്ചിരിക്കുന്നു ഇതിന്മണ്ണം മെലുംഊഹിക്കണം—

താളിളക്കം
!Designed By Praveen Varma MK!