Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

082. ഉൽപ്രെക്ഷം

ഉപമെയത്തിനു സാദൃശ്യ ഗുണാധിക്ക്യം സാധിക്കാനായിട്ട ഉപമെയത്തെ കണ്ടാൽഉപമാനമെന്ന ശങ്കിക്കുമെന്നവൎണ്ണിക്കുന്നതു ഉൽപ്രെക്ഷയാകുന്നു— ഉദാ— പ്രദ്യുമ്നനെകണ്ടാൽ കൃഷ്ണനൊ എന്നു തൊന്നും ഇവളെകണ്ടാൽ ലക്ഷ്മിദെവിയൊ എന്നശംകിക്കും ൟചൊമന്നരത്നംകണ്ടിട്ടതീക്കനലൊഎന്നവിചാരിച്ചു. രാജധാനികണ്ടാൽസ്വൎഗ്ഗംതന്നെയൊഎന്നുതൊന്നും ഇത്യാദി— വസ്തൂൽ പ്രെക്ഷകളിലും സാധാരണധൎമ്മം ഊഹിക്കണംഒരുവസ്തുവിനെ അന്ന്യവസ്തുവിനൊടു ഉല്പ്രെക്ഷിക്കുന്നത വസ്തൂൽപ്രെക്ഷയാകുന്നു— ൟഉൽപ്രെക്ഷാഹെതുവിംകലും ഫലത്തിംകലും വരുംഹെതുവിന്ന— ഉദാ— രാജാവ— വരുത്തുന്നധനങ്ങളെ ഒക്കെദാനം ചെയ്യുന്നു വെക്കാൻസ്ഥലമില്ലാഞ്ഞിട്ടൊ എന്നുതൊന്നും ലുബ്ധൻ— ഒരുത്തനും കൊടുക്കയും താൻ അനുഭവിക്കയും ഇല്ലാ— വെൎപട്ടയക്കരുതന്ന ധനം അപെക്ഷിച്ചിട്ടൊ എന്നുതൊന്നും— വിഷംപൊലെധനം അനുഭവിക്കുന്നവനെ കൊല്ലുമൊഎന്നുംതൊന്നും ലുബ്ധൻ ധനത്തിന്റെഫലം വിചാരിക്കുന്നില്ലാ എന്നൎത്ഥം ഇവിടെസ്ഥലാഭാവത്തിന്നുംആശ്രയത്തിന്നും മാരകത്ത്വത്തിന്നും ഹെതുത്വം ഉൽപ്രെക്ഷിച്ചു കുതിര അതിവെഗത്തൊടെ ഓടുന്നു കാറ്റിന്റെമുമ്പുകടക്കാനൊ എന്നുതൊന്നും നദികളിലെവെള്ളങ്ങളെഒക്കെ സമുദ്രം സ്വീകരിക്കുന്നു സ്വജലത്തിന്റെ ഉപ്പകളയാനായിക്കൊണ്ടൊ എന്നതൊന്നും ഇങ്ങനെപലവിധമുണ്ട—മുമ്പുകടക്കയും—ഉപ്പകളയുകയും ഫലമാക്കി ഉൽപ്രെക്ഷിക്കപ്പെട്ടു

താളിളക്കം
!Designed By Praveen Varma MK!