Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

075. ചൊ— സമ്മിശ്രംഎങ്ങിനെ—

ഉ— രണ്ടുവിധം കലൎന്നിട്ടുള്ള താകുന്നു—
ഉദാ— എന്റെ സ്നെഹിതനെകണ്ടത സന്തൊഷമായി— കുളിച്ചാലും വെഗം തെക്കെകൊളത്തിൽ— ഊണ്ഒരുമിച്ചുവെണം— പറഞ്ഞൊളാംവൎത്തമാനം ഊണകഴിഞ്ഞിട്ട—കാണുന്നുഞാൻലൊകത്തിൽ അറിവുകൂടാതെനടന്നവലഞ്ഞു മൂഢന്മാർദുഃഖിക്കുന്നതായും സുഖിക്കുന്നത അഭ്യാസംനല്ലവണ്ണം വിദ്യകളിൽ ഏതിലെംകിലും ഉള്ളവരായും നെരുംമൎയ്യാദയുംഉള്ളവർജനങ്ങളാൽബഹുമാനിക്കപ്പെട്ടവരായും ആണ— ഇതിൽആദ്യം നാലപദം കൎത്ത്യപ്രധാനം പിന്നെനാലുപദംആകാംക്ഷപൂരണം— ശിഷ്ടത്തിൽകൎത്തൃപ്രധാനവും ആകാം ക്ഷപൂരണവും കലൎന്നിരിക്കുന്നു— ഏകവാക്ക്യമായിവിചാരിച്ചാൽ ആകാംക്ഷപൂരണം തന്നെആവും ഇതിൽപ്രകാരം എന്നൎത്ഥമുള്ള— ആണ്— എന്നപദംമൂന്നുവാക്ക്യങ്ങളൊടുംചെൎന്നിട്ടകാണുന്നു എന്നക്രിയയൊട സംബന്ധിക്കുന്നു ആകാംക്ഷാപൂരണംതന്നെ— നളചരിതംപാട്ടിൽ കൎത്തൃപ്രധാനം— ആൎയ്യയായുള്ളദമയന്തിനിന്നുടെ ഭാൎയ്യയായിവന്നു— അതിൽ തന്നെആകാംക്ഷ പൂരണംഉണ്ടായിവരും തൽസ്വയംബദാഡംബരംവെണ്ടാ വിഷാദം ലഭിക്കുംനിനക്കവൾ—എന്നാൽ മിശ്രത്തിൽപദങ്ങളെമാറ്റി വൈക്കാമെംകിലും അസംബന്ധാൎത്ഥം തൊന്നാതെകണ്ട പ്രയൊഗിക്കണം—

താളിളക്കം
!Designed By Praveen Varma MK!