Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

008. ചൊദ്യം— പ്രത്യക്ഷരങ്ങൾക്ക സ്ഥാനവും സംജ്ഞയും ഒന്നെങ്കിൽപ്രധാനാ ക്ഷരങ്ങളുടെ സ്ഥാനത്തഅതുകളെ ഇച്ശപൊലെ പ്രയൊഗിക്കരുതയൊ—

ഉത്തരം— സംസകൃതത്തിൽ വിരൊധമില്ലാ
ഉദാഹരണം— മംഗളം— മംഗലം— നീളാ— നീലാ— ചെതൊനളംകാമയതെനലെങ്കാം— ചെതൊനലംകാമയ തെനലങ്കാം എന്ന നൈഷധം— ള— കാരപ്രാസത്തുംകൽ ചലിതയാവിദധെ കളമെഖളാകളകളൊളകളൊള ദൃശാന്ന്യയാഎന്നമാഘം—മലയാളവാക്കിൽ അൎത്ഥഭെദത്തെ അനുസരിച്ചു പ്രത്യക്ഷരങ്ങൾക്ക നിയമമുള്ളതിനാൽ നിയമത്തെ അനുസരിച്ചു തന്നെ അതാത വാക്കുകളിൽ പ്രയൊഗിക്കണം—
ഉദാഹരണം— കലം— കളം— കലി— കളി— കഴി — കുളി — കുഴി — കര — കറ — കരി— കറി— എള്ള് — എല്ല് — ഇവകൾക്ക മാറിക്കൂടാ—

താളിളക്കം
!Designed By Praveen Varma MK!