Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

070. ചൊ— വാക്ക്യപ്രയൊഗഭെദം എങ്ങനെഎല്ലാം—

ഉ— കൎത്താവിൽ ക്രിയയായും കൎമ്മത്തിൽ ക്രിയയായിം രണ്ടുവിധം—
ഉദാ— കൎത്താവിൽ ശ്രീമഹാവിഷ്ണുവിന്റെ അവതാരമായിരിക്കുന്ന— ദാശരഥി— രാമൻ— വസിഷ്ഠന്റെ നിയൊഗം ഹെതുവായിട്ടവിശ്വാമിത്രന്റെ കാക്കൽവീണു നമസ്ക്കരിച്ചു— (൧) അനന്തരം വിശ്വാമിത്രൻ— രാമനെക്കൂട്ടികൊണ്ട സിദ്ധാശ്രമത്തിലെക്കപൊയി (൨) പിന്നെതടാകയെ കൊല്ലിച്ചിട്ട സിദ്ധാശ്രമത്തിൽചെന്ന യാഗംവെണ്ടുംവണ്ണം തുടങ്ങി (൩) അപ്പൊൾ— മുടക്കാൻവന്നസുബാഹു— പ്രഭൃതികളായ രാക്ഷസരെയും കൊല്ലിച്ചയാഗംമുഴുപ്പിച്ചു (൪) അതിന്റെശെഷം രാമനെക്കൂട്ടികൊണ്ട മിഥിലാ രാജധാനിയിൽ ചെന്നിട്ട ത്രിയംബകമെന്ന വില്ലൊടിച്ചമിഥിലന്റെ പ്രതിജ്ഞയെ പൂരിപ്പിച്ചരാമനെ കൊണ്ടസീതയെ വിവാഹം ചെയ്യിച്ചു (൫) അതിനാൽ ദശരഥാദി രാജാക്കന്മാരെയുംസന്തൊഷിപ്പിച്ച സകുഡുംബന്മാരായ രാമലക്ഷ്മണഭരത ശത്രുഘ്നന്മാരെ— അയൊദ്ധ്യയിലെക്കഅയച്ചു (൬) അവർ അയൊദ്ധ്യയിൽ ചെന്നകുറെക്കാലം സുഖമായി വസിച്ചു (൭)
ഇങ്ങനെ കൎത്താവിൽ ക്രിയവരുന്നു—ഇതിൽ ഒന്നാം— വാക്ക്യത്തിൽ രാമൻഎന്നകൎത്താവ പ്രധാനമായി അമ്പയിക്കുന്നു— രണ്ടുമുതൽആറുവരെവിശ്വാമിത്രൻ എന്നകൎത്താവ പ്രധാനമാകുന്നു— ഏഴാമതഅവർഎന്നപ്രധാനമാകുന്നു— കൎമ്മത്തിൽക്രിയകൾക്ക പെട്ടഎന്നകൎമ്മപ്രാധാന്ന്യസൂചകമായി ഒരുപ്രത്യയംഭൂതാദികാലപ്രത്യയത്തിന്റെ ആദ്യത്തിൽ ചെൎക്കണം അതാത ധാതുക്കൾക്ക വിധിച്ചകാൎയ്യങ്ങളുംവരുന്നു—
ഉദാ— രാജാവിനാൽ ജനങ്ങൾ രക്ഷിക്കപ്പെട്ടു— ജനങ്ങളാൽരാജാവിന രക്ഷാഭൊഗംകൊടുക്കപ്പെടുന്നു— കൊടുക്കപ്പെ—ട്ടു കൊടുക്കപ്പെടും— ഇത്യാദിഎന്നാൽ ഭയപ്പെടുന്നു വഴിപ്പെട്ടു— രാജിപ്പെട്ടു— എടപ്പെട്ടു— ഇത്യാദി— നാമങ്ങളിൽനിന്ന പരമായിപെട്ടു എന്നുള്ളതകൎമ്മത്തിലല്ലാ— ചെൎച്ചംഎന്നൊവന്നു എന്നൊഅൎത്ഥത്തിലെപെട്ടു ധാതുവിന്റെ രൂപമാകുന്നു— ഭയംചെൎന്നു— വഴിചെൎന്നു— എടവന്നു ഇങ്ങനെഅൎത്ഥമാകുന്നു— അതവരുമ്പൊൾനാമത്തിന്ന വിഭക്തിലൊപം— ദ്വിത്വം ഇത്യാദിവിശെഷംവരും— ഇനികൎമ്മത്തിൽ ക്രിയചെൎക്കുന്ന വാക്യം ഉദാഹരിക്കപ്പെടുന്നു അനന്തരം ശ്രീരാമനാൽ സാധിക്കപ്പെടെണ്ടുന്ന രാവണാദി വധത്തിന്നവെണ്ടി ദശരഥംകൽനിന്നവെൎവ്വിടാനായിട്ട മന്ധരാ ദൂഷണംഹെതുവാക്കി നിൎമ്മിക്കപ്പെട്ടു— ൧– പിന്നെപിതാവിന്റെ അനുവാദസഹിതം ലക്ഷ്മണനൊടും സീതയൊടും കൂടിദണ്ഡകാരണ്യം പ്രാപിക്കപ്പെട്ടു— ൨–അതിന്റെശെഷംഋഷീശ്വരന്മാരാൽ അപെക്ഷിക്കപ്പെട്ടു— സൎവ്വരാക്ഷസവധത്തിന്ന ആരംഭിച്ചപ്പൊൾ ചൌൎയ്യം കൊണ്ട സീതാപഹാരം ചെയ്ത ദശമുഖന്റെ വധത്തിന്നവെണ്ടി സുഗ്രീവാദിവാനര സഹായംഅപെക്ഷിക്കപ്പെട്ടു— ൩– അതനിമിത്തം തദ്വിരൊധിയായിരുന്ന ബാലി— രാമനാൽ ഹനിക്കപ്പെട്ടു— ൪– തദനന്തരം സുഗ്രീവനായ് സീതാന്ന്വെഷണത്തിന്നായിനിയൊഗിക്കപ്പെട്ടു വാനരന്മാരിൽവച്ച ഹനൂമാൻ എന്നവാനര വീരനാൽ ലംകയിൽചെന്നു സീതയെക്കണ്ട അടയാളം വാങ്ങി രാമന്റെകയ്യിൽ കൊടുക്കപ്പെട്ടു —൫— പിന്നെയും ഉത്സാഹത്തൊടുകൂടെ സുഗ്രീവാധികളുമൊരുമിച്ചു വാനരന്മാരാൽ ബന്ധിക്കപ്പെട്ട സെതുവിലൂടെഗമിക്കപ്പെട്ടലംകയിൽഇരുന്ന രാവണൻരാമനാൽ നിഗ്രഹിക്കപ്പെട്ടൂ —൬— തദനന്തരം അഗ്നിപ്രവെശംകൊണ്ടുപരിശുദ്ധയെന്ന നിശ്ചയിക്കപ്പെട്ട സീതയൊടുകൂടി അയൊദ്ധ്യയിൽവന്ന പ്രയത്നപ്പെട്ട സുഗ്രീവാദികളെ മാനിച്ചസന്തൊഷിപ്പിച്ചഅയച്ച ചിരകാലംസഹൊഹരന്മാരൊടുകൂടി രാജ്യഭാരംചെയ്തിരുന്നരാമനാൻ സകലജനങ്ങളും സുഖമാക്കി രെക്ഷിക്കപ്പെട്ടു—൭— ഇങ്ങനെകൎമ്മത്തിൽ ക്രിയാവാക്ക്യങ്ങളുടെപ്രയൊഗംവരുന്നു ആദ്യവാക്ക്യത്തിൽ മന്ധരാദൂഷണമാകുന്ന കൎമ്മത്തെപ്രധാന മാക്കിയിരിക്കുന്നു— ഇതിന്മണ്ണംമറ്റെ ക്രിയകളും കൎമ്മത്തൊടസംബന്ധിപ്പിക്കണം ൟവാക്യങ്ങളിൽചിലകാരകങ്ങൾ അവ്യയങ്ങൾ ഭൂതക്രിയാഭാവിക്രിയാ മുതലായഭെദങ്ങൾ ഇതിൽചെൎത്തിട്ടുള്ളത ശെഷങ്ങളെയും ഊഹിക്കുന്നതിന വഴിയാകുന്നു—

താളിളക്കം
!Designed By Praveen Varma MK!