Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

067. ചൊ — ബഹുവചനം വെണ്ടയൊ

ഉ—സംഖ്യക്ക ശബ്ദാൎത്ഥംകൊണ്ടുതന്നെ ബഹുത്വം തൊന്നുന്നടത്തവിശെഷ്യമായി പ്രയൊഗിക്കുന്നു സമാന്ന്യ ശബ്ദത്തിന്ന ഏകവചനംവന്നാലും ബഹുത്വം സിദ്ധിക്കുന്നു ഇതിന്മണ്ണം നൂറുജനം നൂറുജനങ്ങൾ എന്നു അത അതുകൾ ആളുകൾ അവകൾ നൂറുശിപായിമാർ എന്നും ആവാം ജാതി ശബ്ദങ്ങൾക്കചെൎച്ച പൊലെ ഏകവചനത്തെയും പറയുന്നു—
ഉദാ— സാധിവിനെഉപദ്രവിക്കരുത— ബ്രാഃമണനെ അവമാനിക്കരുത— ഇവിടെ ഏകവചനം എങ്കിലും ഒരുസാധു ഒരു ബ്രാഹ്മണൻ എന്നല്ല സാധുക്കളെ ബ്രാഹ്മണരെ എന്നുതന്നെവരുന്നു എന്നഅറിയണം— ഓരൊ ജാതികളിലെ വ്യക്തികളെ ഒക്കെ വിവക്ഷിച്ച പ്രയൊഗിക്കുന്ന ഏകവചനത്തെ ജാത്യൈകവചനമെന്നുപറയുന്നുഎന്നാൽബ്രാഹ്മണൻവ്യാജംചെയ്തുശിക്ഷിക്കണമെന്നപറഞ്ഞാൽ ബ്രാഹ്മണ ജാതിക്കകുറ്റംവിവക്ഷിച്ചു എന്ന അൎത്ഥം ഗ്രഹിച്ചാൽ വലിയതെറ്റാകുന്നു. അതിനാൽ വചനങ്ങൾക്കഅതാതൎത്ഥം തന്നെമുഖ്യംനല്ലചെൎച്ചയുള്ളടത്തെ ജാത്യെകവചനം സ്വീകരിക്കാവു— പദാന്തങ്ങളായിരിക്കുന്നയകാരവകാരങ്ങൾക്ക വ്യജ്ഞനം മെൽവരുമ്പൊൾ ചിലടത്ത ലൊപംവരാം.
ഉദാ— സപ്തമിസമാസം വായിമൊഴിവാമൊഴി— തൃതിയാസമാസം കായകറിക്കാകറി— പായവിരിച്ചു പാവിരിച്ചു— പകാരലൊപം— ഷഷ്ഠിസമാസം— പൂവചടി പൂച്ചടി— സപ്തമീസമാസം— രാവ കണ്ണ— രാക്കണ്ണ കണ്ടുകൂടാ— ഇത്യാദി വൎത്തമാനകാലത്തൊട അടുത്തുട്ടുള്ള ഭൂതവും ഭവിഷ്യത്തും— വൎത്തമാനക്രിയയാൽ പറയപ്പെടും—
ഉദാ— ചൊ— എപ്പൊൾവന്നു—
ഉ— ഇപ്പൊൾ വരുന്നു—

താളിളക്കം
!Designed By Praveen Varma MK!