Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

062. ചൊ— ധാതുക്കൾക്ക പറഞ്ഞതിന്മണ്ണം മൂന്നുവിധം മാത്രെമൊ പ്രയൊഗം—

ഉ— വെറെയും ഉണ്ട പറയാം— ഭൂതാവ്യയാന്തക്രിയാ— ഭാവ്യാവ്യയാന്തക്രിയാ— ഊഹാവ്യയാന്തക്രിയാ— നിഷെധാവ്യയാന്തക്രിയാ— ഇങ്ങനെ ചില ഭെദങ്ങളും ഉണ്ടു ഇതിന്മണ്ണം ധാതുക്കൾ കൎത്തപ്രത്യയാന്തങ്ങളായികൎമ്മപ്രത്യയാന്തങ്ങളായും ഭാവപ്രത്യാന്തങ്ങളായി കരണ പ്രത്യാന്തങ്ങളായിം ഭവിക്കുന്നു— താഴെ ക്രമെണ അതാതു പ്രത്യയങ്ങളെ പറഞ്ഞുഉദാഹരിക്കുന്നു കൎത്തൃപ്രത്യയമെന്നാൽ കൎത്താവു എന്നു പറയുന്ന പ്രത്യയമെന്നൎത്ഥം ഇതിന്മണ്ണംകൎമ്മത്തെ പറയുന്നത ഇത്യാദി—
ഉദാ— ഭൂതാവ്യയക്രിയ രണ്ടുവിധം വരും (൧) അതാത ധാതുക്കൾക്കു ഭൂതത്തിൽഉള്ള ഗണപ്രത്യയത്തിന്റെ സ്പരം ലൊപിച്ചു അവ്യയമാക്കുന്ന
ത— (൨) ലൊപാനന്തരം ഇട്ട— എന്ന അവ്യയം ചെൎത്തിട്ടുള്ളത രണ്ടിന്നുംപ്രയൊഗിക്കുന്ന പ്രധാന ക്രിയയുടെ മുൻപിൽ ചെയ്തതെന്നതന്നെ അൎത്ഥമാകുന്നു— നുഗണത്തിന്ന—
ഉദാ— വന്നകണ്ടു— വന്നിട്ടുകണ്ടു— അകന്നു കാണുന്നു— അകന്നിട്ടകാണുന്നു— പറന്നപൊകും— പറന്നിട്ട— എടുത്തവച്ചു— മലൎന്ന കിടക്കണം— ചുഗണം—കുളിച്ച ഉണ്ണണം— കുളിച്ചിട്ട ഉണ്ണണം— പടിച്ച സമ്പാദിക്കണം— പടിച്ചിട്ടസമ്പാദിക്കണം— ഒരച്ചസെവിക്കണം— ഒരച്ചിട്ടസെവിക്കണം— സന്തൊഷിച്ച കൊടുക്കണം— സന്തൊഷിച്ചിട്ടകൊടുക്കണം—തുഗണം എടുത്തതന്നു— എടുത്തിട്ടതന്നു— പറത്ത് തന്നു— പറത്തിട്ടതന്നു— തടുത്ത് നിറുത്തി— തടുത്തിട്ടുനിറുത്തി— വിടുത്ത് നൊക്കി— വിടുത്തിട്ട് നൊക്കി— ഞഗണം— വളഞ്ഞു കിടക്കുന്ന— വളഞ്ഞിട്ടകിടക്കുന്നു— എഴഞ്ഞനടക്കുന്നു—എഴഞ്ഞിട്ടനടക്കുന്നു— എടത്ത പൊയി— എടത്തിട്ട പൊയി— പറഞ്ഞു രെസിപ്പിച്ചു പറഞ്ഞിട്ട രെസിപ്പിച്ചു— ഇഗണം— ഇതിന്ന ഇകാരലൊപം അരുതെന്നും ഇട്ടന്ന പ്രയൊഗത്തുംകൽ ഇകാരംരണ്ടിനുംകൂടി— ദീൎഘംവെണമെന്നും ഭെദമുണ്ട— ആറിയിരിക്കുന്നു— ആറീട്ടയിരീക്കുന്നു— വാടിപൊയി— വാടീട്ടപൊയി— ചൂണ്ടികാണിച്ചു— ചൂണ്ടീട്ടകാണിച്ചു— വാരി എടുത്തു— വാരീട്ടഎടുത്തു— ഉ ഗണം— ഇതിന്ന ഉ എന്നഗണപ്രത്യയത്തിന്നലൊപംവന്ന അതിനെ സംബന്ധിച്ച പൂൎവത്തിന്ന ദ്വിത്ത്വം വെണം—
ഇട്ടുപൊയി— ഇട്ടിട്ടുപൊയി— തൊട്ടകിടന്നു— തൊട്ടിട്ടകിടന്നു— കരണ്ടതിന്നു— കരണ്ടിട്ട തിന്നു— തൊറ്റ ദുഃഖിക്കുന്നു— തൊറ്റിട്ട ദുഃഖിക്കുന്നു— പെറ്റ വളൎത്തി— പെറ്റിട്ട വളൎത്തി— ഇത്യാദിചെൎക്കണം— ഇതിൽഒന്നാമത്തത പക്ഷാന്തരത്തിൽ ഭൂതക്രിയയാണെന്നും പറയാം
എന്നാൽ— വന്നുകണ്ടു— അരച്ചു— അടുത്തുവന്നുപറഞ്ഞുനടന്നു— തൊട്ടുകിടന്നു— ഏറ്റുവന്നുഇത്യാദി—ൟപൂൎവകാലക്രിയകളിൽഅന്ത്യത്തിൽ— ഉ —കാരംകെൾക്കുന്നത സന്ധിയിൽ വ്യഞ്ജനംപരമായാൽ വിധിച്ചതു കൊണ്ടുണ്ടാകുന്നു ഇനിഅല്പം അൎത്ഥവിശെഷത്തെ പറയുന്നു— ലുപ്തങ്ങളായ മുൻവിലത്തെഉദാഹരണങ്ങൾക്ക പക്ഷാന്തരത്തുംകൽ പ്രകാരാൎത്ഥസംബന്ധവും വരാം പറന്ന്‌വന്നു— എരന്നനടക്കുന്നൂ— മറിഞ്ഞുവീണു— കെട്ട്‌താമസിക്കുന്നുഇത്യാദികളിൽ വന്നപ്രകാരം പറന്നാണ്— നടക്കുന്നപ്രകാരം എരന്നാണ്— വീണപ്രകാരം മറിഞ്ഞാണ താമസപ്രകാരം കെൾക്കയാണ— എന്ന അൎത്ഥം വരുന്നൂ—
ഇങ്ങിനെഉള്ള പ്രകാരാൎത്ഥത്തിംകൽ കൊണ്ട്എന്ന ഒരുഅവ്യയവും ആവാം‌പറഞ്ഞുകൊണ്ടുവന്നു— കെട്ടുകൊണ്ട താമസിച്ചു—വന്നപ്പൊൾ വ്യാപാരം പറക യുംതാമസിച്ചപ്പൊൾ— വ്യാപാരം കെൾക്കയും എന്നൎത്ഥം— ഭാവ്യവ്യയാന്ത ക്രിയക്കഉദാഹരണം ആൻ എന്നഭാവിയെ പറയന്നഅവ്യയമാകുന്നു— ഇതധാതുക്കൾക്കമെൽ— ഉന്നുപ്രത്യയം പൊലെ— അസ്ഥാനത്ത് ചെൎക്കണം— കാഗമവും വെണം ഉദാ— നുഗണത്തിൽ— കടക്കാൻതുടങ്ങുന്നുനടക്കാൻ— ഭാവിക്കുന്നു— ഇളക്കാൻ— വളൎക്കാൻ— ഇത്യാദിചുഗണത്തിൽ തടിക്കാൻതുടങ്ങുന്നൂ—പഠിക്കാൻ— ഇരിക്കാൻ—ധരിക്കാൻ—ഇത്യാദിഗണത്തിൽകൊടുക്കാൻആരംഭിക്കുന്നു—നെൎക്കാൻപാൎക്കാൻ—മിനുക്കാൻ—ഇത്യാദി ഞഗണങ്ങിൽ— അറിയാൻപൊകുന്നു പറയാൻ— കളയാൻ— ചമയാൻ—ഇത്യാദി— ഇഗണത്തിൽവരുത്താൻ ഇച്ശിക്കുന്നു— അകത്താൻ— മലൎത്താൻ— പുലൎത്താൻ ഇത്യാദിഉ‌ഗണത്തിൽഇടാൻ ഉത്സാഹിച്ചു— തൊടാൻ— കാണാൻ— കെൾക്കാൻ—പൊരാൻ ഇത്യാദിപ്രെരണത്തിൽകുറപ്പിക്കാൻപൊകുംകൊറപ്പിക്കാൻ—പടിപ്പിക്കാൻ—പാടിക്കാൻ—വരുത്താൻ നിരത്താൻ—ഗമിക്കാൻ—തൊടീകാൻപടിപ്പിക്കാൻപെറീക്കാൻഇത്യാദി— ൟആൻപ്രത്യയത്തിന്ന ഉപരിഭാഗത്തിൽ അൎത്ഥഭെദംകൂടാതെഅലംകാരപദങ്ങൾ നനലുവിധം— പ്രയൊഗിക്കാം— ൧ ആയി— ൨ —ആയിട്ട— ൩ആയികൊണ്ട൪— വെണ്ടിഉദാഹരണാൎത്ഥം— യൊജിപ്പിക്കുന്നു ഭക്ഷിക്കാൻവരുന്നുഎന്നടത്ത ഭക്ഷിധാതുവിനഭാവ്യാൎത്ഥസൂചകമായആൻ എന്നഅവ്യയം അന്തത്തിൽ ചെൎക്കുകകൊണ്ട ഭക്ഷണക്രിയാഭാവ്യവ്യയാന്ത— ക്രിയയായി— ഭക്ഷിക്കാനായി ഭക്ഷിക്കാനായിട്ട ഭക്ഷിക്കാനായി ക്കൊണ്ട ഭക്ഷിക്കാൻവെണ്ടി വരുന്നുഎന്നും ആവാംഇതിന്മണ്ണം ഭക്ഷിക്കാൻവെണ്ടീട്ടന്നും പറയാം ഉഗണത്തിൽ കൂട്ടക്ഷരാന്തമല്ലാത്ത ധാതുക്കളും— തര— വര— ഇങ്ങനെ നുഗണത്തിലുള്ളതും— ആൻപ്രത്യയം മെൽവരുമ്പൊൾ ഉകാരാന്തമായിവരാം— അപ്പൊൾ സന്ധിയിലെവകാരാഗമവുംവരാം— ഉദാഹരണം— തൊടാൻ ഇച്ശിച്ചു— തൊടുവാൻ ഇച്ശിച്ചു— ഓടാൻ— ഓടുവാൻ പാടാൻ— പാടുവാൻ —കെൾക്കാൻ— കെൾക്കുവാൻ— വരളാൻ— വരളുവാൻ— പെറാൻ— പെറുവാൻ— വാഴാൻ— വാഴുവാൻ— തൊഴാൻതൊഴുവാൻ— ഇത്യാദിആൻപ്രത്യയത്തിന്റെ— കീഴെകകാരം വരുന്നടത്ത കാദെശമായിപകാരാപക്ഷാന്തരത്തിൽവരാം— കുളിക്കാൻ പൊയി— കുളിപ്പാൻപൊയി— തടുക്കാൻ— തടുപ്പാൻ കെടക്കാൻ— കെടപ്പാൻ— ഭക്ഷിക്കാൻ— ഭക്ഷിപ്പാൻ— ഇത്യാാദി

താളിളക്കം
!Designed By Praveen Varma MK!