Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

053. ക്രിയാസമാസം

ക്രിയകളൊടുകൂടി ചെൎക്കുന്നതെന്നൎത്ഥം ഉപസൎഗ്ഗങ്ങൾക്ക ക്രിയാസമാസംതന്നെ പ്ര— പ്രസവിക്കുന്നു— പര— പരാക്രമം— അപ— അപമാനിക്കുന്നു— സംമാനിക്കുന്നു— അനുസരിക്കുന്നു— പരിഭവിക്കുന്നു— അതിക്രമിക്കുന്നു— ഉത്സാഹിക്കുന്നു— ഇത്യാദി അതിലും രണ്ടു മൂന്നു ചെൎക്കാം— പരി— ആ— പൎയ്യാലൊചിക്കുന്നു— വി— സം— വിസമ്മതം— വി— പരി— ആ— വിപൎയ്യാസം— ഇത്യാദി— മരം കെറി— ഇതുംക്രിയസാമാസം തന്നെമരത്തെ കെറി ശീലമുള്ളവ നെന്നൎത്ഥം— കൊളം കൊരി— വാതംകൊല്ലി— ഇത്യാദി ഇവഅലുപ്തസമാസങ്ങളാകുന്നു— ധാതുക്കളുടെമെൽ ഭാവി നിഷെധ മായിട്ട ആ— എന്ന പ്രത്യയംവരും— ഇതക വനത്തിൽ തന്നെ അധികമായി പ്രയൊഗം— ഉദാ— മതിവരാ— വരികയില്ലെന്നൎത്ഥം— ഇതിന്മണ്ണം കൊല്ലാകൊല കെട്ടാകെട്ടനെടാ പൊന്നു വാടാപൂവ— ഇത്യാദിപ്രാണഹാനി ചെയ്യാതെകൊന്നഫലംവരുത്തുക— കയറുകൂടാതെകെട്ടിയ ഫലം വരുത്തുക ഇത്യാദി അൎത്ഥമാകുന്നൂ—
ആവ്— പൊവ് രണ്ടധാതുക്കൾ പലവിധത്തിലുള്ള നാമക്രിയാപദങ്ങളുടെമെൽചെൎക്കാം രണ്ടിന്നുംഭൂതത്തുംകൽ വകാരത്തിന്നയകാരാദെശം വരണം വൎത്തമാനത്തുംകലും ഭവിഷ്യത്തുംകലം കാദേശവും വരാം —
ഉദാ— നാമത്തിന്നു പൂവ്വായി— കായായി വിദ്വാനായി ക്രിയ— നന്നായി നന്നാകുന്നു നന്നാവുന്നു— വന്നുപൊകുന്നു— വന്നു പൊയി വന്നുപൊകുന്നു വന്നുപൊവുന്നു വന്നു പൊകും— വന്നുപൊവും നന്നാകും— നന്നാവും— ഇത്യാദി— ഒരുപദത്തിന്റെ മുമ്പിൽസമാസിച്ചചെൎത്തപ്രയൊഗിക്കുന്ന പദങ്ങളെഉപപദങ്ങൾ എന്നുപറയുന്നു—
ഉദാ— പെരുത്തവെള്ളംപെരുംവെള്ളം മുതുക്കൻകാള— മുതുകാള— പുത്തൻചരക്ക് പുതുച്ചരക്ക്— ചെറുതായപയറു— ചെറുപയറു— വെറുതെവാക്ക്‌വെറുവാക്ക്— ചിലടത്തആദെശവുംവരും—
ഉദാ— മറ്റെക്കൂട്ടം— മറുകൂട്ടം— മറുകക്ഷി മറുപിള്ള— വാമൊഴി— കാകറിഇത്യാദി— ഉപപദസമാസത്തിൽ ഉപപദാന്ത്യ വൎണ്ണങ്ങൾക്ക ചിലതിനുലൊപവും ചിലതിനുവ്യത്യാസവും— വരുന്നൂ— സംസ്കൃതത്തിൽ കുംഭകാരൻ ഗ്രാമരക്ഷി മാലാകാരൻ കടകാരൻ ഇത്യാദി ഇതിസമാസകാണ്ഡം.

താളിളക്കം
!Designed By Praveen Varma MK!