Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

051. ദ്വന്ദ്വസമാസം

രണ്ടൊ അധികമൊ പദങ്ങൾ സമപ്രധാനങ്ങളാക്കീട്ട ചെൎക്കുന്നതെന്നൎത്ഥം
ഉദാ— പൊൻ വെള്ളികൾ പൊന്നുംവെള്ളിയും എന്നവിഗ്രഹം— ജ്യെഷ്ഠാനുജന്മാർജ്യെഷ്ഠനുംഅനുജനും— എന്നൎത്ഥം— പുണ്യപാപങ്ങൾധൎമ്മാൎത്ഥ കാമങ്ങൾ— രാമലക്ഷ്മണഭരതശത്രുഘ്നന്മാർ പത്ഥ്വിയപ്തെജൊ വായ്വാകാശങ്ങൾ— സന്ധിവിഗ്രഹ യാനാസന ദ്വൈധീഭാവസമാശ്രയങ്ങൾ രസാസൃങ്മാംസമെദൊസ്ഥിമജ്ജുശുക്ലങ്ങൾ ഇത്യാദി— സന്ദെഹാൎത്ഥ സമാസത്തിൽ സംഖ്യകളെയും ദ്വന്ദ്വനിൽ ചെൎക്കുന്നു— ആറെഴു വഴിപൊക്കർ— ആറോ— ഏഴൊ— എന്നൎത്ഥം ഇതിന്മണ്ണം പത്തുപതിനഞ്ചു മുപ്പതു നാല്പതു ഇത്യാദി സംസ്കൃതത്തിൽ ദ്വിത്രന്മാർപഞ്ചഷന്മാർ ഇത്യാദിക്കുസമാസനാമം— വെറെയാണ— അൎത്ഥം— രണ്ടൊ— മൂന്നൊ— ൫— ൬— എന്നുതന്നെആകുന്നു—

താളിളക്കം
!Designed By Praveen Varma MK!