Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

049. ചൊ— ലുപ്തം എത്രവിധം

ഉ— അവ്യയീഭാവം— തൽപുരുഷൻ— ബഹുവ്രീഹി— ദ്വന്ദ്വം— ഉപമിതം— ക്രിയാസമാസം ഇങ്ങനെ ആറുവിധമാകുന്നു— വിസ്താരത്തുങ്കൽ ഇരുവത്തെട്ടുവിധമൊ അധികമൊ പറയാം ഇവിടെ ചുരുക്കി പറയന്നു— അവ്യയിഭാവമെന്ന അവ്യയങ്ങൾ കൂടി സമാസിക്ക കൊണ്ട അവ്യയമായി ഭവിക്കുന്നതാണ—
ഉദാ— കണ്ടെങ്കിൽ— കെട്ടിട്ടു— ഇവിടെകണ്ട— കെട്ടഎന്നശബ്ദം എങ്കിൽ ഇട്ടന്ന അവ്യയത്തൊടു സമാസിച്ച അവ്യയമാകുന്നു— ശെഷത്തിനും സമാസം ഇതുപൊലെ ഊഹിക്കണം അവ്യയംചിലതിൽ മുൻപിലും ചിലത പിന്നിലുംവരും— മുമ്പിൽഎന്നതിൽഎന്നിട്ട്പിന്നിൽ കൊടുക്കല്ലാ ഇത്യാദി സംസ്കൃതസംബന്ധത്തുങ്കൽ പ്രത്യക്ഷം— ഉപഗ്രാമം—ആസകലം— ഇത്യാദി അവ്യയീഭാവം തന്നെ തൽപുരുഷൻ എന്നാൽ പ്രഥമാദി സപ്തവിഭക്ത്യന്ത പദങ്ങൾ സമാസിച്ചതാകുന്നു— പ്രഥമാന്തം വിശെഷണമായി ചെരും—
ഉദാ— കൃഷ്ണസ്വാമി ഇവിടെ കൃഷ്ണഎന്ന പ്രഥമ സ്വാമിയുടെ വിശെഷണം— ഇതിന്മണ്ണം— വിഷ്ണുനംപൂരി—രമപട്ടര—ശംകുനായര— വെള്ളപട്ട്—മെടമാസം—തെക്കമരം—ഇത്യാദി വിഗ്രഹത്തുങ്കൽ, കൃഷ്ണനാകുന്നസ്വാമിവെള്ളയായിരിക്കുന്ന പട്ട്— തെക്കാകുന്നമരം— ഇങ്ങനെ ചെൎച്ചപൊലെവിശെഷിപ്പിക്കാം വിഗ്രഹം എന്നാൽ സമാസത്തിന്റെ അൎത്ഥം പറയാനായി വെറിടുത്തുപറയുന്ന വാക്ക ആകുന്നു സംസ്കൃതത്തിൽ നീലൊല്പലം, കൃഷ്ണസൎപ്പം, സുന്ദരപുരുഷൻ ഇത്യാദി ദ്വിതീയയായ മാസം കണ്ണട, കണ്ണിനെ അടക്കുന്നതെന്ന വിഗ്രഹം, ഗുരുദ്രൊഹി—രാജദ്വെഷി—മരം കെറി—കൊളംകൊരി—ഇത്യാദി— ഗുരുവിനെ ദ്രൊഹിക്കുന്നവൻ— മരത്തെക്കെറുന്നവൻഎന്ന വിഗ്രഹം, അന്ത്യം, രണ്ടും,അലുപ്തം,സംസ്കൃതം— കൃഷ്ണശ്രീതഃഗ്രാമഗമീ— ഇത്യാദി തൃതീയാസമാസം—രാജദത്തം, രാജാവിനാൽ ദത്തംചെയ്യപ്പെട്ടത ഗുരുപ്രൊക്തം ദൈവകൃതം— ഇത സംസ്കൃതത്തെ അനുസരിച്ചുള്ളത പൊൻകിണ്ണം— പൊന്നുകൊണ്ടകിണ്ണം എന്നുവിഗ്രഹം— വടിതല്ല— പുല്ലുപായ— ൟട്ടിപ്പെട്ടി—ചെനക്കറി— ഇത്യാദി വിഗ്രഹംസ്പഷ്ടം— ആറ്റുവഴി— ആറ്റിലൂടെ വഴിയെന്നൎത്ഥം— വനമാൎഗ്ഗം— ജലയാത്രാ— ചതുൎത്ഥി— കച്ചൊടപ്പുര—കച്ചൊടത്തിനായിക്കൊണ്ടുള്ളപുര എന്നവിഗ്രഹം—മാലപ്പൂവ— മാലക്കായിക്കൊണ്ട— വള്ളത്തടി— മറകുട— മറക്കാനായിക്കൊണ്ടുള്ളകൊട എന്നൎത്ഥം സംസ്കൃതം,യൂപദാരും,കടക,സ്വൎണ്ണം,ഇത്യാദി— പഞ്ചമി— ഇതമിക്കതും സംസ്കൃതപദങ്ങൾ ക്കതന്നെഗ്രാമാഗതൻ— രാജ്യഭ്രഷ്ഠൻഇത്യാദിക്ഷീരാധികംജലം— ക്ഷീരത്തെക്കാൾ അധികമെന്നൎത്ഥം— ജ്ഞാനാധികംഗൎവ്വം,ധനാധികം, ദാനം— ഇത്യാദിധനകലഹം— ധനംഹെതുവായിട്ടകലഹമെന്നൎത്ഥം മദ്യമത്തൻഭാഗ്യസുഖം വിദ്യാഗൎവം— ഇത്യാദി— മദ്യംഹെതുവായിട്ടു— ഭാഗ്യം ഹെതുവായിട്ട— വിദ്യഹെതുവായിട്ടന്നൎത്ഥം— ഷഷ്ഠി— തെക്കകമ്പ— മുല്ലപ്പൂവ— കൈവിരൽ— തെക്കിന്റെകമ്പന്ന വിഗ്രഹം ഇതിന്മണ്ണം മുല്ലയുടെകയ്യിന്റെ എന്ന ഊഹിക്കണം— മന്ത്രിപുത്രൻ— കൊളക്കടവ— ബ്രഹ്മസ്വം,ദെവസ്വം ഇത്യാദി കൎത്ത്യഷഷ്ഠി— ബ്രാഹ്മണഭൊജനം— ബ്രാഹ്മണരുടെഭക്ഷണംഎന്നാൽ ബ്രാഹ്മണർഭക്ഷിക്കഎന്നൎത്ഥം വെള്ളപൊക്കം വെള്ളം പൊങ്ങുകഎന്നൎത്ഥം ഇതിന്മണ്ണം ആനനടാ— കുതിരയൊട്ടം— ഇവിടെ ആനയുടെ നടപ്പെന്നും കുതിരയുടെ നടപ്പെന്നുംഅൎത്ഥം— കൎമ്മഷഷ്ഠി കഞ്ഞികുടി കഞ്ഞിയുടെകുടി എന്നാൽ കഞ്ഞിയെ കുടിക്കുകഎന്നൎത്ഥം— ഇതിന്മണ്ണംപെണ്ണുകെട്ട— പൂരക്കാഴ്ച— മരക്കച്ചവടം ഇത്യാദി പെണ്ണിനെകെട്ടുക— പൂരത്തെകാണുക— മരങ്ങളെവില്ക്കുക എന്നതാല്പൎയ്യം— സംസ്കൃതം— ശത്രുവധം— അന്നഭക്ഷണം— ഗുരുവന്ദനം— മുഖനിന്ദാ— ഇത്യാദിസപ്തമി— കടൽവെള്ളം— ത്തിനായിക്കൊണ്ടുള്ളപുര എന്നവിഗ്രഹം—മാലപ്പൂവ— മാലക്കായിക്കൊണ്ട— വള്ളത്തടി— മറകുട— മറക്കാനായിക്കൊണ്ടുള്ളകൊട എന്നൎത്ഥം സംസ്കൃതം,യൂപദാരും,കടക,സ്വൎണ്ണം,ഇത്യാദി— പഞ്ചമി— ഇതമിക്കതും സംസ്കൃതപദങ്ങൾ ക്കതന്നെഗ്രാമാഗതൻ— രാജ്യഭ്രഷ്ഠൻഇത്യാദി ക്ഷീരാധികംജലം— ക്ഷീരത്തെക്കാൾ അധികമെന്നൎത്ഥം— ജ്ഞാനാധികംഗൎവ്വം,ധനാധികം, ദാനം— ഇത്യാദിധനകലഹം— ധനംഹെതുവായിട്ടകലഹമെന്നൎത്ഥം മദ്യമത്തൻഭാഗ്യസുഖം വിദ്യാഗൎവം— ഇത്യാദി— മദ്യംഹെതുവായിട്ടു— ഭാഗ്യം ഹെതുവായിട്ട— വിദ്യഹെതുവായിട്ടന്നൎത്ഥം— ഷഷ്ഠി— തെക്കകമ്പ— മുല്ലപ്പൂവ— കൈവിരൽ— തെക്കിന്റെകമ്പന്ന വിഗ്രഹം ഇതിന്മണ്ണം മുല്ലയുടെകയ്യിന്റെ എന്ന ഊഹിക്കണം— മന്ത്രി പുത്രൻ— കൊളക്കടവ— ബ്രഹ്മസ്വം,ദെവസ്വം ഇത്യാദി കൎത്ത്യഷഷ്ഠി— ബ്രാഹ്മണഭൊജനം— ബ്രാഹ്മണരുടെഭക്ഷണംഎന്നാൽ ബ്രാഹ്മണർഭക്ഷിക്കഎന്നൎത്ഥം വെള്ളപൊക്കം വെള്ളം പൊങ്ങുകഎന്നൎത്ഥം ഇതിന്മണ്ണം ആനനടാ— കുതിരയൊട്ടം— ഇവിടെ ആനയുടെ നടപ്പെന്നും കുതിരയുടെ നടപ്പെന്നുംഅൎത്ഥം— കൎമ്മഷഷ്ഠി കഞ്ഞികുടി കഞ്ഞിയുടെകുടി എന്നാൽ കഞ്ഞിയെ കുടിക്കുകഎന്നൎത്ഥം— ഇതിന്മണ്ണംപെണ്ണുകെട്ട— പൂരക്കാഴ്ച— മരക്കച്ചവടം ഇത്യാദി പെണ്ണിനെകെട്ടുക— പൂരത്തെകാണുക— മരങ്ങളെവില്ക്കുക എന്നതാല്പൎയ്യം— സംസ്കൃതം— ശത്രുവധം— അന്നഭക്ഷണം— ഗുരുവന്ദനം— മുഖനിന്ദാ— ഇത്യാദിസപ്തമി— കടൽവെള്ളം— കടലിലെ വെള്ളമെന്നു വിഗ്രഹം ആറ്റമണ്ണ്— കാട്ടുതീയ— നാട്ടാനാഇത്യാദി—ശൎക്കരക്കൊതിയൻ എന്നുള്ളടത്ത ഉദ്ദെശ സപ്തമീ സമാസമാകുന്നു— ഇവിടെ ശൎക്കരയിൽ ഉദ്ദെശിച്ചകൊതിയൻ എന്നൎത്ഥം സംസ്കൃതം— രാജശ്രെഷ്ഠൻ— രാജാക്കന്മാരിൽ വച്ചന്നവിഗ്രഹം— വിദ്യാഭിലാഷം— അനന്തശയനം— ധൂൎത്ത മുഖ്യൻ— ഗ്രഹനിവാസം— ദെശസഞ്ചാരം— ഇത്യാദി— മദ്ധ്യമപദ ലൊപത്തൊടു കൂടി— ഉള്ളതും ഇവിടെതൽ പുരുഷ ഭെദമാക്കിചെൎക്കുന്നു മദ്ധ്യത്തിൽഒരുപദം ലൊപിച്ചവരുന്നുസമാസമെന്നൎത്ഥം—
ഉദാ— മഞ്ഞുതൊപ്പി— മഞ്ഞുതടുക്കുന്നതൊപ്പിഎന്നൎത്ഥം— വെണ്ണകൃഷ്ണൻ— വെണ്ണപ്രിയനായകൃഷ്ണൻ എന്നൎത്ഥം ഇരിപത്തൊന്ന ഇരുപതിൽഅധികം ഒന്നെന്നൎത്ഥം ഇരുപതൊടുകൂടെഒന്നെന്നുമാം അൎത്ഥംസമംതന്നെ ഇതിന്മണ്ണം നൂറ്റെട്ടുമുതലായതും അറിയണം ഇവിടെ മദ്ധ്യത്തിംകലുള്ളഅധിക ശബ്ദത്തിനൊ കൂടെഎന്നുള്ള ശബ്ദത്തിനൊ ലൊപം വരുന്നു— ആയിരത്തിഅഞ്ഞൂറ്റിപതിനഞ്ചു— ഇവിടെയും പ്രത്യെകം അധികശബ്ദം ചെൎത്തവിഗ്രഹിക്കണം സംസ്കൃതത്തിൽ ശാകപ്രിയനായിരിക്കുന്നപാൎത്ഥിവൻ ശാകപാൎത്ഥിവൻ ഇത്യാദിരണ്ടിൽ അധികവും ശബ്ദങ്ങൾ കൂട്ടിസമാസിക്കാം വെള്ളപ്പട്ടവിലാ വെള്ളയായിരിക്കുന്ന പട്ടിന്റെ വിലാഎന്നവിഗ്രഹം ആനക്കൊമ്പ തകട്ടവെലകൂലി ആനയുടെ കൊമ്പിന്റെ തകടിലെ വെലയുടെകൂലിഎന്ന വിഗ്രഹം— ബ്രാഹ്മണ— ക്ഷത്രിയ— വൈശ്യ— ശൂദ്രന്മാർ— ഇല്ലാത്തത— അല്ലാത്തത— ഒഴിച്ചു വിരുദ്ധം— ൟനാലുഅൎത്ഥത്തുംകലെ അകാരംപദങ്ങളൊടസമാസിക്കും— ഇതസംസ്കൃത രീതിയെംകിലും ഭാഷയിൽ സാധാരണം തന്നെ
ഉദാ— അശെഷം ശെഷമില്ലാത്തത— അക്ഷയം ക്ഷയമില്ലാാത്തത— അസാദ്ധ്യംസാദ്ധ്യമല്ലാത്തത— അയൊഗ്യം യൊഗ്യമല്ലാത്തത— അബ്രാഹ്മണൎക്കഗൊദാനമില്ല ബ്രാഹ്മണരെ ഒഴിച്ചുള്ളവൎക്കന്നൎത്ഥം— അവിഷ്ണുരാജാവകയില്ല— വിഷ്ണുവിനെ ഒഴിച്ചുള്ളവർഎന്നൎത്ഥം— അസുരൻ— ദെവവിരുദ്ധൻ— എന്നൎത്ഥം— അനൎത്ഥം— അൎത്ഥവിരുദ്ധമെന്നൎത്ഥം— സ്വരാദിശബം പരമായാൽ അകാത്തിന— ന— അന്ത്യാഗമംവരുന്നു— അനക്ഷരം അനാവശ്യം— അനിച്ശ— അനീശ്വരൻ— അനുചിതം— അനൂഹം— അനൌചിത്യമിത്യാദി— സംസ്കൃതത്തിൽ നഞ്— സമാസമെന്നപറയും—

താളിളക്കം
!Designed By Praveen Varma MK!