Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

042. ചൊ— അധികരണം— ഏത

ഉ— ഏത വസ്തു കൎത്താവിനൊ കൎമ്മത്തിനൊ ആശ്രയമായിരിക്കും അതിന്ന— ക— അധികരണമെന്ന പെരുവരും ആധാരമെന്നും പറയാം ആധാരത്തുംകൽ— കൽ— എന്നും— ഇൽ— എന്നുംസപ്തമിവരും—
ഉ— അതിനാൽ സമീപത്തുംകൽഎന്നും താഴ്ചയിൽഇരുന്ന് എന്നുംവന്നൂ ഇതിന്മണ്ണം രാമൻകൽയൊഗ്യതഇരിക്കുന്നു വീഠത്തിൽ രാമൻ ഇരിക്കുന്നു ഇതരണ്ടും കൎത്താവിന്ന ആശ്രയം— ഉരുളിയിൽ അരിവക്കുന്നൂ മനസ്സിൽസന്തൊഷംചെൎക്കുന്നു ഇതകൎമ്മാശ്രയം— ഏതിനെ ഉദ്ദേശിച്ച വ്യാപാരം ചെയ്യുന്നു— അതിലും ഇൽഎന്നസപ്തമിവരും ഉ— വിദ്യയിൽ— ഇതിന്മണ്ണംമൊക്ഷത്തിൽഇച്ശിക്കുന്നുകൃഷിയിൽ പ്രയത്നംചെയ്യുന്നു ഗൊട്ടിൽപൊകുന്നു— കൂട്ടത്തിൽ— എന്നടത്തവച്ച എന്നുള്ളസപ്തമിവരുന്നുഅതിനാൽ സഹപാഠികളിൽവച്ചഎന്നുവന്നു— കൎത്താവ— കൎമ്മംമുതലായി ആധാരപൎയ്യന്തത്തിന്നസംസ്കൃതത്തെ അനുസരിച്ച കാരകമെന്ന— പെരപറയം— കൎത്തൃകാരകം— കൎമ്മകാരകം— കരണകാരകം— അധികരണകാരകം— ഇത്യാദികാരക ശബ്ദത്തിന്നക്രിയയെ സാധിപ്പിക്കുന്നതെന്നുഅൎത്ഥമുണ്ട— കാരകങ്ങളൊടൊസംബന്ധിയൊടൊ സംബന്ധം മാത്രം കല്പിക്കുന്നടത്ത ഷഷ്ഠിവരും—

താളിളക്കം
!Designed By Praveen Varma MK!