Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

037. ചൊ— കൎമ്മം— ഏത—

ഉ— ക്രിയയെന്ന പറയുന്നതകൎത്താവിന്റെ വ്യാപാരംആകുന്നു— അതഏതിനൊട ചെൎക്കണമെന്ന ഇഛിക്കുന്നു അതകൎമ്മമാകുന്നു വന്ദനം അംബയിൽ ചെരാൻഇഛിച്ചു, വാക്ക— അഛനൊടചെരാൻ ഇഛിച്ചു— അതിനാൽരണ്ടും കൎമ്മമായി— ഇതിന്മണ്ണം ബാലനെ ശിക്ഷിച്ചുഎന്നടത്ത ശിക്ഷബാലനൊടു ചെരുന്നു— അന്നത്തെഭക്ഷിച്ചു ചെരുകഎന്നുള്ളത ഇങ്ങൊട്ടുവന്നു ചെരുന്നതിനും അങ്ങൊട്ടുപൊയി ചെരുന്നതിന്നും പറയാം ഇവിടെഅന്നംവന്നു ചെരുന്നൂ— എം‌കിലും ഭക്ഷണക്രിയ അന്നത്തിൽ ചെൎന്നതു തന്നെ ആകുന്നു ഇതിന്മണ്ണം വാളഎടുത്തുപണംവാങ്ങി ഇത്യാദി—

താളിളക്കം
!Designed By Praveen Varma MK!