Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

022. ചൊ— ഭെദം— എങ്ങനെ—

ഉ— വസ്തുക്കൾ എന്ന ഓരൊശബ്ദങ്ങളും പദാൎത്ഥങ്ങളും ആകുന്നു— ഉദാ— മല— സമുദ്രം— മണ്ണ്— വെള്ളം— ആണ്— പെണ്ണ്— കയ്യ്— കാല്— പൂവ്— കായ്— ധനം— വസ്ത്രം— കഥ— മനസ്സ്— സന്തൊഷം— ഇത്യാദി— ക്രിയകൾഎന്നാൽ ഓരൊ വ്യാപാരങ്ങൾ ആകുന്നു— ഉദാ— ഊണ്— ഉണ്ണുക— ഇരിപ്പ്— ഇരിക്കുക— ഇടുക്കുക ഉരയ്ക്കുക— പറയുക— വിചാരിക്കുക— ഇത്യാദി ക്രിയാനാമങ്ങളാകുന്നു—
നാമത്തിൽവിഭക്തിചെൎത്താൽപദമാകുന്നു, രാമൻ— കൃഷ്ണൻ, ഇത്യാദി ശബ്ദം എന്നൎത്ഥം— മനസ്സിൽവിചാരിച്ചുപ്രയൊഗിക്കുന്നത ശബ്ദനാമമാകുന്നു— മലയുടെമകാരം മലയന്ന ശബ്ദത്തിന്റെ മകാരമെന്നൎത്ഥം— ശെഷംഅൎത്ഥത്തിൽ സംബന്ധിച്ച പ്രയൊഗിക്കുന്നതാകുന്നു— എന്നഭെദം— ഉദാ— രാമരാമ എന്ന ജപിക്കണം— ഇവിടെ രാമ ശബ്ദൊച്ചാരണം എന്നൎത്ഥമാകകൊണ്ട ശബ്ദപരനാമമാകുന്നു— ജ്ഞാനത്തിന്നു പ്രഥമൈകവചനംഎന്നുള്ളടത്ത ജ്ഞാനശബ്ദത്തിന്ന‌ന്നൎത്ഥം—ഊണിനു— പ്രഥമൈകവചനം കെൾക്കയില്ലാ— ഊണ് എന്നക്രിയാ നാമത്തിന്ന പ്രഥമവിഭക്തിവെറെഇല്ലന്നൎത്ഥം— ഇങ്ങനെയുള്ള നാമാവ്യയാദിശബ്ദങ്ങൾക്കാണ പ്രഥമാദിവിഭക്തികളും ഏകവചനാദികളും വിധിക്കുന്നത— വിഭക്തികൊണ്ട പരിഷ്കൃതമായുള്ളശബ്ദത്തെ വാച്യാൎത്ഥത്തിൽ സംബന്ധംവിചാരിച്ചു പ്രയൊഗിക്കുംപൊൾ പദമെന്നുപറയുന്നു— അതിന്നൎത്ഥത്തെസ്മരിപ്പിക്കാൻ ശക്തിയുണ്ട— രാമൻ— ജ്ഞാനം— കഥ— എന്നുപറയുമ്പൊൾദശരഥപുത്രൻ—അറിവു—വൃത്താന്തം—എന്നൎത്ഥത്തെ ഗ്രഹിക്കുന്നു— അതിനാൽ ശാസ്ത്രത്തിൽ ശബ്ദപ്രകാരം വിചാരിക്കാനായി അവയവശബ്ദത്തെഉച്ചരിക്കുന്നത നാമമെന്നും അംഗമെന്നും പറയുന്നൂ— രാമൻ എന്നതിൽ— രാമ— എന്ന അംഗമാകുന്നൂ. രാമനാമത്തിന്ന പ്രഥമചെൎത്തപ്പൊൾ രാമൻ എന്നുവന്നു എന്നും പറയാം—

താളിളക്കം
!Designed By Praveen Varma MK!