Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

019. ചൊ— ആദെശം എന്ത—

ഉ— ഒന്നിന്റെ സ്ഥാനത്ത മറ്റൊന്നു വരുത്തുന്നതിന്നു ആദെശമെന്നു പെരാകുന്നു — സന്ധിയിൽ ആദെശം വരുന്നത ആദെശസന്ധി — അകാര ലൊപം വരുത്തുന്ന എകാരത്തിന്ന ഏകാരാദെശം വരാം— ഉദാഹരണം— അല്ലഎടൊ— അല്ലേടൊ— വല്ല— എടം— വല്ലേടം— പദാന്തമായ— അനുസ്വാരത്തിന്ന ഏതുവൎഗ്ഗാക്ഷരംപരമാകുന്നുവൊ— ആവൎഗ്ഗത്തിന്റെഅനുനാസികാക്ഷരം ആദെശമാകും— വരും— കാലം— എന്നുള്ളടത്ത കവൎഗ്ഗത്തിന്റെ അനുനാസികമായ, ങ, കാരം, വന്നവരുങ്കാലും എന്നാകുന്നു— ഇവിടെകെട്ടിയെഴുതാത്തത എളുപ്പത്തിന്നുവെണ്ടിയാകുന്നു— പെരുഞ്ചെല— വൈകുന്നെരം ഏറ്റന്തളൎന്നു— നാമ്പറഞ്ഞു— ഇത്യാദി— അനുസ്വാരത്തിന്നസ്വരംപരമാകും പൊൾമകാരാദെശം വരും
ഉദാഹരണം— വരം— ഇന്ന— വരമിന്ന തരാം— എന്ന— തരാമെന്ന— വരുമിപ്പൊൾ— മലയാളവാക്കിൽ— അ— ആ— ഉ— ൟ മൂന്നുസ്വരങ്ങളുടെ അന്തത്തിംകൽ തന്നെഅനുസ്വാരം പ്രസിദ്ധം— സംസ്കൃതം കലൎന്നെടത്ത മറ്റു സ്വരങ്ങൾക്ക മെലെയും വരും— ഉദാഹരണം— കലിമിവൻ— ദെവീമാരാധിച്ച പൊമെന്നുപറഞ്ഞു— ലകാരന്ത പദത്തിന്ന തകാരംപരമാകുംപൊൾ തകാരം ആദെശമാകും— മണല്— തരി— മണത്തരി— കാൽതള— കാത്തള ലാംശമായ— ൾ— എന്നതിന്നുംവരും— മക്കൾതായം— മക്കത്തായം ൟപറഞ്ഞ സന്ധികൾ കൂടാതെയും പ്രയൊഗിക്കാം— വരംഇന്നുതരാം എന്നു ഇത്യാദി— സന്ധിക്കവിശെഷ വിധിയില്ലാത്തെടത്തരണ്ടു പദംകൂട്ടിചെൎത്താൽ പൂൎവവൎണ്ണങ്ങൾതന്നെ ചെൎന്നിരിക്കും—
ഉ— ബുക്ക— എടുത്തു— ബുക്കെടുത്തു— എഴുത്തഒപ്പിട്ടു— എഴുത്തൊപ്പിട്ടു— കടംവാങ്ങിച്ചു— അഷ്ടികഴിച്ചു— സന്തൊഷിച്ചിരിക്കുന്നു— ഇത്യാദിസംസ്കൃതത്തെ അനുസരിച്ചാൽ ഇതുകൂടാതെപലഭെദം ഉണ്ട— ഉ— സമുദ്ര— അവധിദീർഘം— സമുദ്രാവധി— സമുദ്രാശ്രയം— ഗംഗാവധി— ഗംഗാശ്രയം— ഇങ്ങനെഅകാരഭെദസംബന്ധത്തിൽ ദീൎഘം തന്നെ— അവൎണ്ണത്തിന്ന ഇവൎണ്ണം മെൽ വരുമ്പൊൾ ഏകാരവും— ഉവൎണ്ണംചെരുമ്പൊൾഓകാരവും‌ഏകാരംചെരുമ്പൊൾ ഐകാരവും— ഓകാരംചെരുമ്പൊൾഔകാരവും വരും—
ഉദാഹരണം— രാമ— ഇതി— രാമെതി— ഗംഗെതി— രാമ ൟശ്വരം— രാമെശ്വരൻ ഗംഗെശ്വരൻ— ദെവഉത്സവം— ദെവൊത്സവം— മഹൊത്സപം— നൃപൊൎജ്ജിതം— ഗംഗൊൎജ്ജിതം— കെവല— ഏകാരം— കെപലൈകാരം— ധവളഓദനം— ധവളൌദനം— ഇ— ഉ— വൎണ്ണങ്ങൾക്ക അതമെൽച്ചെരുമ്പൊൾ അതിന്റെദീൎഘംവരുന്നു— വാരി— ഇതി— വാരീതി—
ദെവീതി— ദെവീരിതം— ഗുരുഉക്തി— ഗുരൂക്തി— ഗുരൂൎജ്ജിതം ഇവൎണ്ണത്തിനുഅന്യസ്വരം മെൽവരുമ്പൊൾ യകാരവും ഉവൎണ്ണത്തിനു വകാരവുംവരും അതിആശാ— അത്യാശാ— വായു— ആധാരം വായ്വാധാരം എനിയുംപലഭെദം സംസ്കൃതവ്യാകരണം കൊണ്ട അറിയെണ്ടതാകുന്നു— പ്രയൊഗകാണ്ഡത്തിന ഉപയൊഗമായി ചിലസംസ്കൃത വിധികളെയും ൟ പുസ്തകത്തിൽ അതാതുഖണ്ഡത്തിൽ ഉദാഹരിക്കുന്നു—

താളിളക്കം
!Designed By Praveen Varma MK!