Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

015. ചൊ— ഉപരിസ്വരം കൂടാതെയും കൂടിയും ഉള്ളവ്യഞ്ജനങ്ങൾക്ക എഴുത്തിൽഭെദം കൂടാതെ കാണുന്നത എന്തുകൊണ്ട—

ഉ— അൎത്ഥവശാൽ അറിയാവുന്ന താകകൊണ്ട ഉപെക്ഷകൊണ്ട എഴുതുന്നില്ലാ ഇതിന്മണ്ണം— എ— ഒ— എന്നുഏകമാത്രെക്കും ദ്വിമാത്രെക്കും— അൎത്ഥഭെദ മുള്ളെടുത്ത ഒരുപൊലെ എഴുതുന്നു—
ഇവിടെ— എട്— ഏട്— എട—തൊട്— തോട് — തോട— ഇങ്ങനെരെഖാഭെദം സ്പഷ്ടമാക്കി എഴുതുന്നത യുക്തമാകുന്നു— ഇതിന്മണ്ണം ചിലസ്വരങ്ങൾഅനുനാസികങ്ങളായിട്ടും ശുദ്ധങ്ങളായിട്ടും ഉണ്ട— അനുനാസികം അവ്യയ പ്രകരണത്തിൽ വിവരിച്ചഎഴുതും അതിന്റെ സൂചകരെഖ ഇല്ലാഞ്ഞാലും ഔചിത്യം കൊണ്ട സുബൊധമാകകൊണ്ട എഴുതാറില്ലാ—സ്വരം—ഇല്ലാത്ത വ്യഞ്ജനാക്ഷരത്തിനു ഉപരി അൎദ്ധചന്ദ്ര രെഖയും— അനുനാസികത്തിന്നമെൽ അനുസ്വാരരെഖകൂട്ടിയുംഎഴുതെണ്ടതാകുന്നു—

താളിളക്കം
!Designed By Praveen Varma MK!