Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

113. പതിനെട്ടക്ഷര മായപാദം അപ്രസിദ്ധം

ശ്ലൊ— ആദ്യങ്ങൾമൂന്നാറുമെട്ടും പതിനൊന്നാദിമൂന്നപി പതിന്നാലാദി രണ്ടന്ത്യവൎണ്ണഞ്ചഗുരുവാക്കണം യതിമൂന്നെട്ടു പന്ത്രണ്ടിൽ പാദെപത്തൊമ്പതക്ഷരം ശാൎദൂലവിക്രീഡി തത്തിന്നെവം ചൊല്ലുകലക്ഷണം സ്പഷ്ടം
ഉദാ— എള്ളൊളും ചെറുതെങ്കിലും രൂജയിതെന്നുള്ളിൽ ഗ്രഹിച്ചാലുടൻ കൊളെണം പരമൌഷം പുന രതിൻ വെരുംകളഞ്ഞീടണം കിള്ളാമെന്നളവിൽ കിളുത്തമരവും നുള്ളിക്കളഞ്ഞീടുകിൽ കൊള്ളാമെറെ വളൎന്നുപൊകിലതിനെത്തള്ളാൻ പ്രയാസപ്പെടും കണ്ണിന്നും കടി കൎണ്ണവെദന പരശ്രീകാണ്കിലും കെൾക്കിലുംദണ്ഡം നെഞ്ചിലുമുണ്ണവാൻപണി തുലൊം കഷ്ടംഖലന്നിങ്ങിനെഅന്ന്യൻധന്ന്യനടുക്കലങ്കില്യണവും കിട്ടുന്നുമുട്ടുന്ന നാളന്ന്യൊന്ന്യംസുഖമെന്നുമാന്ന്യനു പരശ്രീയിങ്കലെറ്റം രസം
ആദ്യങ്ങൾനാലാറുമെഴും പതിനാ റെന്നിയെക്രമാൽ പതിന്നാലാദിയായ്നാലുമന്ത്യം രണ്ടഗുരുക്കളും ഇരുപത്തൊന്നുവൎണ്ണങ്ങൾ പാദങ്ങൾ ക്കിവനാലിനും വയ്പെഴിലും പതിന്നാലിൽ സ്രഗ്ദ്ധരാവൃത്തലക്ഷണം പതിനാറൊഴിച്ചുപതിന്നാലുതുടങ്ങി നാലുവൎണ്ണങ്ങൾ എന്നതിന്ന പതിന്നാലുപതിനഞ്ചു പതിനെഴപതിനെട്ടഇവകൾ എന്നൎത്ഥം അന്ത്യംരണ്ടെന്നും ഇരുപതുമിരുപത്തൊന്നും എന്നാകുന്നു ശെഷംസ്പഷ്ടം
ഉദാ— ആദിക്കാദിക്കുകാരും വെടിയു മൊരുധനം പൊലുമി ല്ലെന്നുവന്നാ ലാധിയ്ക്കാധിക്യമുണ്ടാം പുനരവശതയാൽ ചെന്നടം നിന്ദ ചെയ്യുംനെരന്നെരത്തു ചെരുംപൊളിയൊടതുജനംകെട്ടവൻ വാക്കിനെയും ചെറിൽചെരുന്നനീരും കളയുകഗുണമെന്നൊൎത്തു ദൂരെത്യജിക്കും മാതാനിന്ദിക്കു മഛൻ വെടിയു മധനനിൽ സൊദരൻ മൌനിയാക്കും ഭൃത്യൻ പാരം ഹസിക്കും നിജസുതനുമവൻ ചൊല്ലുകിൽ കെൾക്കയില്ലാ കൊപിക്കും ഭാൎയ്യാ ബന്ധുക്കളു മധിക മലട്ടൊൎത്തു കണ്ടാ ലൊളിക്കുന്നെന്നൊൎത്തൎത്ഥങ്ങൾ നെടീടണം മഖിലജനം വന്ദനം ചെയ്യുമപ്പൊൾ— ഇങ്ങനെ പ്രസിദ്ധങ്ങളായ വൃത്തങ്ങൾക്ക ലക്ഷണ ലക്ഷ്യങ്ങൾ ഭവിക്കുന്നു—

താളിളക്കം
!Designed By Praveen Varma MK!