Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

111. ശ്ലൊകവൃത്ത ലക്ഷണം

ശ്ലൊ— മാത്രാപ്രമാണമാം വൃത്തംമാത്രാ വൃത്തമതായ്വരുംമിക്കതുംലക്ഷണ ശ്ലൊകമതാതിന്നിഹലക്ഷ്യമാം(൧) ശ്ലൊക പാദങ്ങളിൽ ഇത്ര മാത്രകൾ വെണമെന്നും ഇന്നെന്നസ്ഥാനങ്ങളിൽഗുരുലഘ്വക്ഷരങ്ങൾ വെണമെന്നും രണ്ടുവിധം ശ്ലൊകവൃത്തങ്ങളുണ്ട അതിൽമാത്രകളെപ്രമാണിച്ചു പറയുന്ന വൃത്തങ്ങൾമാത്രം വൃത്തങ്ങൾ എന്നൎത്ഥം അതാതവൃത്തലക്ഷണശ്ലൊകങ്ങൾതന്നെ ആലണങ്ങൾക്ക ഉദാഹരണമായിരിക്കും മിക്കതും എന്നു പറഞ്ഞുതുകൊണ്ടു രണ്ടൊ അധികമൊ ലക്ഷണംഒരു ശ്ലൊകത്തിൽ പറയുന്നടത്ത ആലക്ഷണംപ്രധാനത്തിന്ന ഉദാഹരണമാവും ശെഷത്തെ ഉൗഹിക്കണമെന്നു താല്പൎയ്യം
ഒന്നുംമൂന്നുംപാദം ദ്വാദശമാത്രാ പ്രമാണമായിട്ടും രണ്ടിൽ പതിനെട്ടായി പതിനഞ്ചന്ത്യെചമാത്രായ്യാ ശ്ലൊകത്തിന്റെ ഒന്നാംപാദവും മൂന്നാംപാദവും പന്ത്രണ്ടുമാത്രകൊണ്ടുംരണ്ടാംപാദം പതിനെട്ടമാത്രകൊണ്ടും നാലാം പാദം പതിനഞ്ചമാത്രകൊണ്ടും ചെയ്താൽആ ശ്ലൊകത്തിന്റെ വൃത്തത്തിന്ന ആൎയ്യാഎന്നുപെരാകുന്നുഎന്നതാല്പൎയ്യംഇതിന്മണ്ണംശെഷമുള്ള ശ്ലൊകങ്ങളിലും പെരുകളും സംബന്ധവുംഊഹിക്കണം ൟശ്ലൊകംതന്നെഉദാഹരണം(൩) ആൎയ്യാപൂച്ചാൎദ്ധസമം കപ്പിതമായെങ്കി ലുത്തരാൎദ്ധഞ്ച ഭാഷാശ്ലൊകങ്ങളിലും ചെൎത്തീടാം ഗീതഎന്നതിൻ നാമംസ്പഷ്ടം ഇതിപൂൎവ്വാൎദ്ധാന്ത്യമായചകാരം ലഘുവെംകിലും പാദാന്ത്യമിഷ്ടവൽ എന്നപറഞ്ഞതിന്ന ഉദാഹരണമാകകൊണ്ടു ഗുരുഫലം കല്പിക്കാം (൪)ആൎയ്യൊത്തരാൎദ്ധസദൃശംശ്ലൊകെപൂൎവ്വാൎദ്ധവുംചെയ്താൽഉപഗീതഎന്നനാമംപദസന്ധിയു മിഛയിൽചെയ്യാം ലക്ഷണംസ്പഷ്ഠം മാത്രാവൃത്തങ്ങൾക്കപദങ്ങളുടെവയ്പചെൎച്ചനൊക്കിഇഷ്ടംപൊലെചെയ്യാം ഇങ്ങനെ മൂന്നുലക്ഷണം പ്രഥമ തൃതീയ പാദങ്ങൾക്കപന്ത്രണ്ടുമാത്രയും ദ്വിതീചതുൎത്ഥങ്ങൾക്കഇരുപതുമാത്രയായിട്ടുംഉണ്ടു— ഉദാഹരണം— അക്ഷരമറിയാറായൊ കുതുകം പാഠത്തിലെക്ക മറിയാറായൊ വാക്കുകളിൽപൊളിയരുതെ കുഞ്ഞെ നിൻസത്യ ഭൂഷണം പൊളിയരുതെ ഇങ്ങനെ നാലുമാത്രാവൃത്തം പ്രസിദ്ധം വൃത്തരത്നാതരത്തിൽ ശ്ലൊകപാദം ഒരക്ഷരം മുതൽ ഉണ്ടെംകിലും ഏഴക്ഷരംവരെയുള്ള അപ്രസിദ്ധങ്ങളെ ഇതിൽ എഴുതുന്നില്ലാ ശ്ലൊകം എട്ടക്ഷരങ്ങൾ പാദങ്ങൾ ക്കനുഷ്ടുബ്വ്യത്തലക്ഷണം ഗുരുലഘ്വക്ഷരൈ ൎഭെദാദനെക വിതമുണ്ടിത ഇത അനുഷ്ടുപ്പ എന്നുപെരുള്ള വൃത്തം ശെഷം സ്പഷ്ടം ഗുരുക്കളിഛയിൽ ചെൎക്കാമൊക്കയും ഗുരുവാക്കിയാം—ആറക്ഷരത്തിലധികം ലഘുപാദെഷുനൊചിതം— ൟഅനുഷ്ടുപ്പ ഛന്ദസിനെഇവിടെവൃത്തമെന്നുപറയുന്നു ഇതിൽതന്നെ പലഭെദങ്ങളും പ്രത്യെകംപെരുകളും സംസ്കൃതവൃത്തലക്ഷണത്തിൽ കാണും ഇവിടെനന്നെ ചുരുക്കത്തിലാകകൊണ്ടു എല്ലാത്തിന്നും അനുഷ്ടുപ്പ എന്നഒരുപെരുതന്നെ പറയപ്പെട്ടുഎംകിലും ഭെദസ്വരൂപം അറിയാനായിക്കൊണ്ടചിലതഎഴുതുന്നു ഒരുപാദത്തിൽ ആറൊളം ലഘുക്കൾചെൎച്ചപൊലെ വൈയ്ക്കാം അതിലധികം ഭാഗിയല്ലെന്നൎത്ഥം ഒന്നുനാലഞ്ചന്ത്യങ്ങളെഗുരുവാക്കിനാലുപാദങ്ങളുംചെൎക്കാം ഉദാ—ശ്ലൊ— വിദ്യകളിൽ ബുദ്ധിവരാൻപദ്യഗണം കെൾക്കഗുണം ഹൃദമതിന്നൎത്ഥ രസം സ്വാദ്യതരം ബാലഗണൈഃപാദങ്ങളിൽ യുഗ്മാക്ഷരം ഗുരുവാക്കിട്ടുമാവാം ഉദാഹരണം— പഠിച്ചപുസ്തകങ്ങളെ പരീക്ഷയിൽജയിക്കണം പെരുത്തു നല്ലകീൎത്തിയെ വരുത്തുമാശുവിദ്യകൾ എല്ലാം ഗുരുവാക്കീട്ടുമാവാം ഉദാ— നെരെനിന്നാലൊരൊകാൎയ്യംസാധിച്ചീടാം ഇഷ്ടംപൊലെനെരില്ലാഞ്ഞാലാൎക്കും പൊരാസാരം കെൾപ്പിൻ ബാലന്മാരെ ഓരൊപാദങ്ങളിൽ ഗുരുലഘുക്കൾക്ക വ്യത്യാസമാക്കിയും ചെൎക്കാം ചിത്തം നന്നെതെളിഞ്ഞുംകിൽവൎദ്ധിച്ചീടുന്നു വിദ്യകൾശശിബിംബം പ്രകാശിച്ചാൽ സമുദ്രെതിരയങ്ങിനെ ഇതിൽനാലുപാദത്തിലും ക്രമെണ ഓരൊലഘുക്കൾ കൂടിയിരിക്കുന്നു ഉരുപുണ്യം കുരുസഭാ പരജന്മസുഖ പ്രദാനി ജപുണ്യം മനുജനുതരുന്നിഹസുഖംഭുവിഇതിൽപൂൎവാൎദ്ധത്തിൽ സ്ഥാന ഭെദംകൊണ്ട അഞ്ചലഘുവും ഉത്തരാൎദ്ധത്തിൽആറുലഘുവുംഉദാഹരിച്ചുമറ്റും ഭെദംഊഹിക്കണം പാദത്തിൽ ഒൻപതക്ഷരം അപ്രസിദ്ധംഒന്നഥനാലും പഞ്ചമമാരൊടൊൻപതുപത്തും സൽഗുരുവായാൽ അഞ്ചിനുവയ്പുംവന്നുഭവിച്ചാൽ നല്ലൊരു വൃത്തം ചമ്പകമാലാവയ്പഎന്ന പറഞ്ഞാൽ പദസന്ധിയാകുന്നു സംസ്കൃതത്തിൽ യതിയെന്നുപറയും ചമ്പക മാലയെന്നനാമം ശ്ലൊ—ആദ്യം ചതുൎത്ഥകസപ്തവൎണ്ണംപത്തുപുനഃപതിനൊന്നപിപാദെ—ചാരുതയൊടു ഗുരുക്കളിരുന്നാൽ ചെരുമതി ന്നിഹ ധൊധകനാമം — ധൊധകമെന്നു പെരായവൃത്തമാകുന്നു ഒന്നുമൂന്നുപുന രെഴുമൊമ്പതൊടന്ത്യവും ഗുരുഭവിക്കുമെങ്കിലൊ പെരതിനു നിയതംരഥൊദ്ധതാ സ്വാഗതയ്ക്കുമറിപത്തു മൊമ്പതും ഇതിൽരണ്ടവൃത്തലക്ഷണം സംഗ്രഹിച്ചിട്ടുണ്ടെന്നറിയണം രഥൊദ്ധതയെന്നും സ്വാഗതയെന്നും പെരാകുന്നു ൟശ്ലൊകംരഥൊദ്ധതയുടെ ഉദാഹരണമാകുന്നു—മറിയെന്ന പറയുകകൊണ്ടു സ്വാഗതക്കുപത്താമക്ഷരം ഗുരുവുംഒമ്പതാമക്ഷരം ലഘുവുമാക്കി മറിക്കണമെന്നൎത്ഥം സ്വാഗതക്കുഉദാഹരണം,ദ്വെഷമുള്ളിലൊരു വന്നുകലൎന്നാലെഷണിക്കു തുനിയുന തുടദൊഷംദൂഷണംപറയുമെന്നു വിശെഷാൽ ശെഷമുള്ള വരകത്തുമശേഷം മൂന്നാറുമെഴും നവമഞ്ചപാദെ ലഘ്വക്ഷരംചെരുകിലിന്ദ്രവജ്രാലഘ്വക്ഷരം പാദചതുഷ്ടയാദ്യെസ്വെഛക്കചെൎക്കാമിതിലന്ന്യ പക്ഷെ ഇന്ദ്രവജ്രാഎന്നുപെരാകുന്നു ഇന്ദ്രവജ്രയിൽ നാലുപാദങ്ങളിലും ആദ്യവൎണ്ണങ്ങളിൽവച്ചു ഒന്നിന്നൊ രണ്ടിന്നൊമൂന്നിന്നൊ ഇഛ പൊലെ ലഘ്വക്ഷരമാക്കിയും പ്രയൊഗിക്കാമെന്നുഒരുപക്ഷമുണ്ട സംസ്കൃതവൃത്തലക്ഷണത്തിൽ അതിന്നപ്രത്യെകംപെരുമുണ്ട—ഉദാ—മനൊഞ്ജഭൊഗ്യങ്ങൾനിരത്തിയാലും ഭുക്തിയ്ക്കഭാഗ്യം പുനരൊന്നു വെറെ ഭെകൌഘലീലാ കമലാമൃതത്തെ മുദാഭുജിക്കുന്നു വനാളിവൎഗ്ഗംഇതിൽ രണ്ടപാദത്തിൽ ലഘുവന്നു സുഭുക്തിഭാഗ്യംഎന്നാക്കിയാൽമൂന്നുംലഘുവാകുംനന്നായഭൊജ്യങ്ങളെന്നാക്കിയാൽ ഒരുപാദത്തിൽ മാത്രം ലഘുവരും മൂന്നുവിധം പ്രയൊഗിക്കാം, ശ്ലൊ—സ്യാദിന്ദ്രവംശാക്ഷരമിന്ദ്രവജ്രയൊടൊപ്പിച്ചു പത്തുംലഘു ഗുൎവ്വതഃപരംപാദാദിയെല്ലാം ലഘുവൎണ്ണ മാക്കിയാൽ വംശസ്ഥമാകുന്നിതുതന്നെ നിശ്ചയം, ഇന്ദ്രവജ്രയിലെ പൊലെ ഒന്നുമുതൽപത്തക്ഷരവും അതിന്റെശെഷം ഒരുലഘുവുംപിന്നെ ഒരുഗുരുവുംചെൎത്താൽ പാദത്തിൽപന്ത്രണ്ടക്ഷരമാക്കിയാൽഅതിനഇന്ദ്രവംശയെന്ന പെരുംവരും ഇന്ദ്രവംശയിലെ നാലുപാദങ്ങളുടെയും ആദിലഘ്വക്ഷരമാക്കി പ്രയൊഗിച്ചാൽ ആവൃത്തത്തിന്നവംശസ്ഥമെന്നു പെരുവരും—ശ്ലൊ—ആദ്യദ്വയം പുനരപിനാലുമൊൻപതുംഗുൎവക്ഷരംയദി പതിനൊന്നുമന്ത്യവും നാലിങ്കലും യതിനവമെചെയ്കിലും നാമം വരുന്നതിന്നതദാപ്രഭാവതീ—പ്രഭാവതി എന്നു പെരശെഷംസ്പഷ്ടം മൂന്നാദ്യം ഗുരുദശമാഷ്ടമാന്ത്യ യുഗ്മം പാദാനാമപി ഗുരുവൎണ്ണമാകുമെംകിൽമൂന്നിന്നുംതദനുചപത്തിനുഞ്ചവയ്പുംശ്ലൊകത്തിൽ ഭവതിയദിപ്രഹൎഷിണീസാ— സ്പഷ്ടം ഇനി ഉദാഹരണമായിട്ടലക്ഷണശ്ലൊകംപറയുന്നില്ലാഅനുഷ്ടബ്വൃത്തംകൊണ്ട ലക്ഷണവും പ്രത്യെകം ഉദാഹരണവും എഴുതുന്നു— ശ്ലൊ— ആദ്യാന്ത യൊദ്വയം പാദെനാലെട്ടെ കാദശങ്ങളും വസന്തലകത്തിന്ന ഗുരുവൎണ്ണംചതുൎദ്ദശ പാദത്തിൽ പതിന്നാലക്ഷരങ്ങളും അതിൽ ആദിരണ്ടും ഒടുക്കംരണ്ടും നാലാമതുംഎട്ടാമതും പതിനൊന്നാമതും അക്ഷരങ്ങൾ ഗുരുവായാൽ പസന്ത തിലകമെന്ന പെരുള്ളവൃത്തമാകുമെന്നൎത്ഥം
ശ്ലൊ— ബുദ്ധിക്കുജാഡ്യ മൊഴിയും പരിതൊഷമെറും വൎദ്ധിച്ചകീൎത്തിവിശദം ധരയിൽപരക്കും മാനിക്കുമെറെയറിവുള്ളജനങ്ങളെങ്ങും നാനാധനം സുലഭമാ മറിവുള്ളവന്ന ഉത്സാഹമുള്ള പുരുഷന്നസുഖംലഭിക്കും ദൈവത്തിനെപഴി വൃഥാപറയും ജഡന്മാർ ദൈവത്തിലാദരവു ചെയ്തുതുടൎന്നുകൊണ്ടാൽ സൎവം ലഭിക്കുമൊരെടം ലഭിയായ്കി ലെന്ത— ശ്ലൊ— ആദിയാറുംദശമവുംപതിമ്മൂന്നാമതും ലഘുപാദെവൎണ്ണം പഞ്ചദശശാലിനിക്കിതി ലക്ഷണം സ്പഷ്ടം
ഉദാഹരണം
ഒരുവനിലുളവാകും കീൎത്തിപാരിൽ പരന്നാലുരുതരപരിതൊഷം സൎവ ലൊകൎക്കുമുണ്ടാം— പരിചയമതുമൂലം ദൂരഗന്മാക്കുമാകും ധരണിപനവനെ താൻ കാണ്മതിന്നാഗ്രഹിക്കും—

താളിളക്കം
!Designed By Praveen Varma MK!