Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

108. സന്നതാ

ശ്രീമയമായ രൂപംതെടും പെങ്കിളിപ്പെണ്ണെ— സീമയില്ലാത സുഖം നൾകണ മിനിക്കുനീ— ശ്യാമള കൊമള നായീടുന്നാ നാരായണൻ— താമര സാക്ഷൻ കഥകെൾപ്പാ നാഗ്രഹിച്ചു ഞാൻ—
ഇതിൽ ചിലപാദങ്ങളിൽ ലഘ്വക്ഷരങ്ങൾ അധിക മുള്ളതിനാൽ മാത്രക്കുഭെദ മുണ്ടെങ്കിലും ഗാനരീത്യാ ചൊല്ലുമ്പൊൾ ഇരുപത്തനാലുമാത്ര ശരിയായിരിക്കും അതിനാൽ നാലുമാത്രവരെ കൊറഞ്ഞാലും ഇരുപതിൽ അധികമൊണ്ടായാൽ സന്നതയ്ക്ക വിരൊധമില്ലാ ഇതിന്മണ്ണം വിളംബിതയിലും ചിലടത്തലഘ്വക്ഷരാധിക്ക്യം കൊണ്ട മാത്ര നാലൊളും കൊറഞ്ഞാൽ ദൊഷമില്ലെന്ന വ്യവസ്ഥയാകുന്നുഇതിന്മണ്ണം അന്ന്യവൃത്തങ്ങളിലും ഊഹിക്കണം— (ശിഖരിണീ)
വരികരികി ലൊമലെ ശാരിക്കപ്പെതലെ— സുരുചിര ഗുണാലയെ സുഭ്രുനിന്നാലയെ— കഥിതമിതു ഭാഷണം കലിമലവിനാശനം— മമഹൃദയ മൊഷണം ചെയ്കയാലിക്ഷണം—

താളിളക്കം
!Designed By Praveen Varma MK!