Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

104. താല്പൎയ്യാൎത്ഥം

കിളിപാട്ടുളകിൽ വൃത്തങ്ങൾക്ക നാലുപാദങ്ങളും പാദങ്ങൾക്ക മുഖ്യമായിമാത്രാ നിയമവും ഒരു വിധത്തിൽ അക്ഷരനിയമവുമായി പ്രയൊഗങ്ങൾ നടക്കുന്നതാകകൊണ്ട മാത്രാ വൃത്തങ്ങളാക്കി കല്പിക്കപ്പെടുന്നു ഇതുകളെ പാട്ടാക്കി ചൊല്ലുമ്പൊൾഗാനരീതിയെ അനുസരിച്ചു ഹ്രസ്വ സ്വരങ്ങളെയും ദീൎഘമാക്കി ചൊല്ലിയാൽ വിരൊധമില്ലാത്തതിനാൽ ഗുരുക്കളെകൊണ്ട നിയമം പാടില്ലാത്തതിനാൽ വെണ്ടുന്ന ലഘ്വക്ഷരങ്ങളെകൊണ്ട ലക്ഷണങ്ങൾ പറയപ്പെടുന്നു അന്യസ്ഥാനങ്ങളിലും ലഘു പ്രയൊഗിച്ചെങ്കിൽ അത ഗാനരീതി കൊണ്ട ചെൎച്ചപൊലെ ഗുരുവാക്കാമെന്നൎത്ഥം—

താളിളക്കം
!Designed By Praveen Varma MK!