Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

59. സ്വരങ്ങൾ, വ്യഞ്ജനങ്ങൾ

മേല്പറഞ്ഞതിൽനിന്നു വാക്യങ്ങൾ പദങ്ങൾ കൊണ്ടു ണ്ടാകുന്നു എന്നു കണ്ടുവല്ലോ. പദങ്ങളോ അക്ഷരങ്ങൾകൊണ്ടുണ്ടാകുന്നു എന്നു നാം എഴുതുമ്പോൾ അറിയാം. സൂചിതം. പ്രധാനവാകൃത്തിലേ ആഖ്യയും ഉപവാക്യത്തിലേ ആഖ്യയും ഒന്നായിരുന്നു കൂടാ, രണ്ടും വെവ്വേറേ ഉള്ളതായിരിക്കേണ്ടതാകുന്നു.} പ്രധാനവാകൃത്തിലേ ആഖ്യയും ഉപവാക്യത്തിലേ ആഖ്യയും ഒന്നായിരുന്നു കൂടാ, രണ്ടും വെവ്വേറേ ഉള്ളതായിരിക്കേണ്ടതാകുന്നു. ചില അക്ഷരങ്ങൾക്കു മറെറാരു അക്ഷരത്തിന്റെ സഹായം കൂടാതെ ഉച്ചരിപ്പാൻ കഴിയും; ഈ വക അക്ഷരങ്ങൾക്കു സ്വരങ്ങൾ എന്നു പേർ.

ഉ-ം. അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ, ഒ, ഓ, ഔ ഇവ പതിമൂന്നും സ്വരങ്ങൾ തന്നേ. ശേഷം ക മുതൽ ഷ വരേ ഉള്ള അക്ഷരങ്ങളെ സ്വരങ്ങളുടെ സഹായം കൂടാതെ ശബ്ദിപ്പാൻ പാടില്ല. അവെക്കു വ്യഞ്ജനങ്ങൾ എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!