Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

58. അഭ്യാസം xvii.

താഴേ എഴുതിയ വാക്യങ്ങളിലുള്ള എല്ലാ ഉപവാക്യങ്ങളും എടുത്തു അവ ഇന്നിന്ന ഉപവാക്യങ്ങൾ എന്നു പട്ടികയായെഴുതുക.

1. ഇതു എന്നെ കടിച്ച നായ് ആകുന്നു.
2. ഞാൻ സത്യം പറയാഞ്ഞാൽ എന്നെ ശിക്ഷിക്കും
3. ചിലൎക്കുകൊടുത്താലും തൃപ്തിവരികയില്ല.
4. അവൻ എന്നെ വീട്ടിൽ ചെല്ലുവാൻ പറഞ്ഞു.
5. ഇന്നലേ മരിച്ച കുട്ടി എന്റെ സഹോദരൻ ആകുന്നു.
6. ഗുരുനാഥൻ പോകുന്നതു ഞാൻ കണ്ടു.
7. കൂട്ടികൾ കാലത്തേ എഴുനീല്ക്കണം.
8.ഞാൻ പോകുമ്പോൾ ഒരുത്തൻ എന്നെ വിളിച്ചു.
9.നീ വായിക്കുന്നതു ഏതു പുസ്തകമാകുന്നു?
10. അവനെ അടിച്ചിട്ടു എന്തു ഫലമാകുന്നു?

താളിളക്കം
!Designed By Praveen Varma MK!