Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

52. സകൎമ്മകക്രിയ

ഞാൻ അവനെ അടിച്ചു എന്നതിൽ അടിച്ചു എന്ന ക്രിയ ചെയ്യേണ്ടതിന്നു ഞാൻ എന്നതു ഒരു നാഥനായി നില്ക്കുന്നതല്ലാതെ ആ ക്രിയയെ അനുഭവിച്ചതു അവനെ എന്നതിൽ അവൻ ആകുന്നു, ഇങ്ങനെ ഒരു ക്രിയ കൎത്താവിൽനിന്നു ഉത്ഭവിച്ചു മറെറാരു പദത്തെ ഭരിക്കുമാറുണ്ടു. ഈ വക ക്രിയക്കു സകൎമ്മകക്രിയ എന്നു പേർ.
ഉ—ം.കറ്റകളെ കെട്ടാക്കി കെട്ടി, അവർ പണത്തെ കെട്ടിവെക്കുന്നു. അവർ മാനിനെ കൊന്നു, പന്നിയെ കണ്ടു, മാനിനെ നിലത്തു വെച്ചു.

താളിളക്കം
!Designed By Praveen Varma MK!