Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

46. ക്രിയാനാമങ്ങൾ

നാമം, ക്രിയ ഈ രണ്ടിന്റെയും ലക്ഷണങ്ങൾ കൂടിയുള്ള വേറൊരുവക പദം ഉണ്ടു. ഉ-ം. ഞാൻ പോകയില്ല എന്നതിൽ പോക എന്നതു ഞാൻ എന്ന ആഖ്യക്കുള്ള ക്രിയയും, ആ വാചകത്തിൽ തന്നെ ആയതു പ്രഥമ വിഭക്തിയിൽ ഇല്ല എന്നതിനു ആഖ്യയായും നില്ക്കുന്നു. കാൎയ്യം അങ്ങനേ ആകയാൽ എന്നതിലേ ആകയാൽ എന്നതു കാൎയ്യം എന്ന ആഖ്യെക്കു ക്രിയയായി നില്ക്കുന്നതല്ലാതെ ആയതു ത്രിതീയ വിഭക്തിയായും കാണുന്നു. ഈ വക പദങ്ങൾക്കു ക്രിയാനാമങ്ങൾ എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!