Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

41. പൂൎണ്ണക്രിയ

ചില വിചാരങ്ങൾ മറെറാരു വിചാരത്തോടു ചേരുന്നവരേ തികവാകുമാറില്ല.

ഉ-ം. അവനെ വന്നാൽ, അവനെ കടിച്ച എന്നിങ്ങിനേ പറഞ്ഞാൽ, മറ്റും സംഗതി ഉണ്ടെന്നു സൂചിപ്പിക്കുന്നു; അവൻ വന്നാൽ എന്നു പറയുമ്പോൾ. വന്നാൽ എന്തു? എന്നും അവനെ കടിച്ച എന്നു പറഞ്ഞാൽ, കടിച്ചതു എന്തു എന്നും ചോദിക്കേണ്ടിവരും. ഇങ്ങിനെ ക്രിയ പൂൎണ്ണമായും അപൂൎണ്ണമായും വരാം.

ഉ-ം. അവനെ അട്ട കടിച്ചു എന്നു പറയുമ്പോൾ അൎത്ഥം പൂൎണ്ണമായിരിക്കകൊണ്ടു കടിച്ചു എന്ന ക്രിയ പൂൎണ്ണക്രിയ തന്നെ, അവനെ കടിച്ച എന്നു പറയുമ്പോൾ പൂൎണ്ണാൎത്ഥം ജനിക്കായ്കകൊണ്ടു കടിച്ചതു എന്തു എന്നു ചോദിക്കേ ണ്ടിവരും, അതിന്നു ഉത്തരമായി അട്ട എന്നു പറയേണ്ടിവരുന്നതാകയാൽ, കടിച്ച എന്ന ക്രിയ അട്ട എന്ന നാമത്താൽ പൂൎണ്ണമായരുന്നു എന്നറിയാം.

താളിളക്കം
!Designed By Praveen Varma MK!