Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

38. കാലപ്രത്യയം

വത്തമാനകാലത്തെ കാണിപ്പാനായി ഉന്നു എന്ന പ്രത്യയവും ഭൂതകാലത്തിനു ഇ, തു(തു, ത്തു ആയും നൂ ആയും കാണുന്നതും,— ത്തു, ച്ചു ആയും ട്ടു ആയും റ്റു ആയും മാറുന്നതും,— നൂ ന്നു ആയും ണ്ടു ആയും, ണു ആയും, ണ്ണു ആയും ഞ്ഞു ആയും മാറുന്നതും ഉണ്ടു.) എന്നീ പ്രത്യയങ്ങളും 1-ാം ഭാവികാലത്തിനു ഉം എന്ന പ്രത്യയവും , 2-ാം ഭാവികാലത്തിന്നുഉ, ഊ എന്നീ പ്രത്യയങ്ങളും കാണാം.

ഉ-ം. (വൎത്തമാനകാലം) കൊടുക്കുന്നു എന്നതിൽ ഉന്നു പ്രത്യയവും; (ഭൂതകാലം) തൊഴുതു, കൊടുത്തു, വെന്തു, തച്ചു, വിട്ടു. വിറ്റു, വന്നു, കണ്ടു, വീണു, പറഞ്ഞു എന്നിവയിൽ തു പ്രത്യയവും; വാങ്ങിഎന്നതിൽ ഇ പ്രത്യയവും: (ഭാവികാലം) വാങ്ങും എന്നതിൽ ഉം പ്രത്യയവും; കൂടു, കേൾക്കൂ, നടപ്പു എന്നതിൽ ഉ, ഊ എന്നീ പ്രത്യയങ്ങളും കാണും.

39. മേല്പറഞ്ഞ മൂന്നുകാലങ്ങൾ കൂടാതേ, കല്പിക്കേണ്ടതിന്നും അപേക്ഷിക്കേണ്ടതിന്നും കാലപ്രത്യയങ്ങൾ ചേരാത്ത വാ, വരുവിൻ എന്നവയിൽ കാണുന്നപ്രകാരം ഒരു രൂപം ഉണ്ടു. ഇതിന്നു വിധി എന്നു പേർ. വിധിയിൽ ഏകവചനത്തിന്നും ബഹുവചനത്തിന്നും വെവ്വേറെ രൂപങ്ങൾ ഉണ്ടു.

ഉ-ം. ഏകവചനം വാ, ബഹുവചനം വരുവിൻ.

താളിളക്കം
!Designed By Praveen Varma MK!