Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

216. പുരുഷനാമങ്ങൾ THE RELATIVE NOUNS.

702. a.) Masculine and Feminine Relative Nouns are found now and then എന്നവൻ, എന്നവൾ (-ആയവൻ ആയവൾ എന്നവപോലെ-) അപ്പപ്പോൾ പ്രയോഗിച്ചു കാണുന്നു. (669, 1, a.)
ഉ-ം വന്നിരക്കുന്നവർ എന്നവരെയും കൊല്ലുമോ (കേ. രാ. does one also kill suppliants?) രുരു എന്നവൻ (ഭാര=രുരുനാമാവ്.)
b.) but the Neuter is as readily used as ആയതു—എന്നതു(—669. 670. ആയതു എന്ന പോലെ—) എത്രയും നടുപ്പു (669, b. കാണ്ക 682—684 ഉപ.)
1. നിൎണ്ണയാദി നാമങ്ങളോടു 684, 1. ധന്യയാം f. കാണ്ക.
2. As Quotation പരകഥനത്തിൽ 685. ഉ-ം ഒരു മറുവില്ലെന്നതു വരാ (ഭാര. it is not the case, that it is quite spotless, as you say).
3. Weaker than ആയതു in its demonstrative power മുഴുവാചകത്തിൻ അടക്കത്തെ ഓൎമ്മപെടുത്തുന്നു; 670 ആയതു എന്നതിൽ ബലം കുറഞ്ഞചൂണ്ടുപേർ എന്നു ചൊല്ലാം. ഉ-ം വാനവർ എല്ലാവരും എന്നതു കേട്ടപ്പോൾ (കൃ. ഗാ. when they had heard words to that import). എന്നതു പോരാ ഗുണശീലത വേണം (പദ്യം 782. (അതു=that, എന്നതു that, which was sounded, എന്നിവറ്റിന്നുള്ള ഭേദാഭേങ്ങളെ തൂക്കിനോക്കീട്ടു. എന്നതു=അതു f എടുക്കേണ്ടു.
4. Uniting with Terms of Cause (404, 3.) കാരണാവാചികളോടു നില്ക്കും. ഉ-ം എന്നതുകൊണ്ടു കടിച്ചു ഞാൻ (നള. after that, by that) എന്നതു നിമിത്തമായി (ഭാര.=ആയതുകൊണ്ടു) മുതലായവ.
5. As conjunction ഉഭയാന്വയീകം. ഉ-ം എന്നതിൽപിന്നെ, എന്നതിൻ്റെശേഷം (after that, then).
6. In its original meaning, combining with the absolute case, we may say; to ask or give an explanation about any thing മൂലാൎത്ഥത്തോടു യാതൊന്നിൻ്റെ വ്യാഖ്യാനത്തെ ചോദിപ്പാനും കൊടുപ്പാനും തന്നേ. ഉ-ം മരം എന്നതു. അതു എന്നതു പരൻ (തത്വ. That which sounded, or has the sound of അതു=The word അതു signifies God) 703, a. ഉപ.
ഞാൻ എന്നതു ഏതു? (കൈ. ന. which is that, sounding I?= Which is I?) മരം എന്നതു എന്തു? (What is that implied in M.=What is a tree?)
പോ എന്നതി‌ൻകാരണം (പദ്യം. the ground for his saying go) മുതലായ പദങ്ങൾ.
c.) എന്നതേ: ഞാൻ അവരുടെ വേഷം എന്നതേ ഉള്ളു (ഭാര. അൎത്ഥാൽ സൎപ്പങ്ങളുടെ I have only the outward appearance of snakes, but am harmless. കൊല്ലുന്ന ജന്തുക്കളെ കൊല്ലുകെന്നതേ വരും (ഭാര. naturally enough, killing animals are killed, or we must kill). ദൃശ്യനു വശമായി വന്നിതു രാജ്യം എന്നതു എത്രേയും നാണകേടാം എന്നതേ പറയാവു (659. ചാണ. alas, what a great shame; or it is certainly the greatest shame; or is there a milder expression but to say, that etc.) [എന്നേ 695 ഏ ഉള്ളു 762 വരും 746, 2 ഓരോ ഭാവിക്രിയകളും ഉപമേയം].
d.) എന്നുള്ളതു:—ഇഷ്ടമില്ല പോരിക എന്നുള്ളതിൽ (ചാണ. he did not like to come). ദേവകൾ എന്നുള്ളതില്ലാതെ ആക്കുവാൻ ആവതല്ല എങ്കിലും വേണമത്രെ (ചാണ. to destroy that, what is called the gods). ദുഷ്ടരെ കണ്ണിൽ കണ്ടാൽ അയക്കയെന്നുള്ളതില്ല നഷ്ടമാക്കാതെ (ഉ. രാ. my principle is).
e.) ഏവൻ എന്നുള്ളതോ.
f.) The Neuter is sometimes to be resolved. എന്നതു ചിലപ്പോൾ=എന്നു-അതു-എന്ന അൎത്ഥത്തിലേ വരൂ.
ഉ-ം കണ്ണുണ്ടെന്നതുകൊണ്ടു നിൎണ്ണയം കരുതുക (=അതു കൊണ്ടു കണ്ണുണ്ടെന്നു നിൎണ്ണയം വേ. ച. N. B. this is said after an argument, that plants have organs of sight). ധന്യയാം കന്യ ഞാൻ എന്നതു നിൎണ്ണയം (നള.—684.) അപ്പരിചിലാകിലോ ചെയ്കെന്നതും വന്നു (പ. ത. it is done=must and will be done).
അതു പോലെ എന്നിവൻ മുതലായവ വിയോഗിക്കാം.
ഉ-ം ധനധാനൃങ്ങൾ എന്നിവ അഥവാ എന്നിതെല്ലാം (ഭാര.= എന്നു-ഇവ.)

താളിളക്കം
!Designed By Praveen Varma MK!