Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

098. ഭാവരൂപം.

98. ചിലപ്പോൾ ഒരു ക്രിയാപ്രകൃതി വേറെ ക്രിയകളോടു ചേൎന്നു ക്രിയാവ്യാപാരത്തെ മാത്രാ കാണിച്ചു സ്വതന്ത്രമായി ആഖ്യയോ ആഖ്യാതമോ ആയിരിപ്പാൻ കഴിയാതേ വരും. ഇതിന്നു ഭാവരൂപം എന്നു പറയും. വയറു നിറയ കുടിക്ക. നിറയ എന്ന ക്രിയാപ്രകൃതി കുടിക്ക എന്ന ക്രിയയോടു ചേരുന്നു. അതിന്നു കുടിക്ക എന്ന തിനെ ആശ്രയിച്ചല്ലാതേ തനിയേ ആഖ്യാതമായി നില്പാൻ കഴിയുന്നില്ല; അതുകൊണ്ടു അതു അപൂൎണ്ണക്രിയയാകുന്നു. അതിന്നു കാലവും ഇല്ല. എന്നാൽ ക്രിയാവ്യാപാരത്തെ മാത്രം കാണിക്കുന്നു.
എല്ലു മുറിയേ പണിതാൽ പല്ലു മുറിയേ തിന്നാം.
പാത്രം നിറയേ പാൽ പകൎക്ക.
മുറിയ, നിറയേ, എന്നവ ഭാവരൂപങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!