Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

094. അനുവാദകം.

രാമൻ വന്നാലും ഞാൻ പോകയില്ല.
96. രാമൻ വന്നാലും എന്നു പറഞ്ഞാൽ രാമന്റെ വരവു ഉണ്ടാകും എന്നു സമ്മതിക്കുന്ന പക്ഷത്തിലും കൂടി എന്റെ പോക്കു ഉണ്ടാകുന്നതല്ല എന്ന ബോധം ആകയാൽ വന്നാലും എന്ന രൂപം സമ്മതത്തെയോ അനുവാദത്തെയോ കാണിക്കുന്നു. സമ്മതത്തെ കാണിക്കുന്ന അപൂൎണ്ണക്രിയക്കു അനുവാദകം എന്നു പേർ. സംഭാവനയോടു ഉം പ്രത്യയം ചേർത്താൽ അനുവാദകം ഉണ്ടാകും.
ഒന്നാം അനുവാദകം: വന്നാലും, ഇരുന്നാലും, പോയാലും.
രണ്ടാം അനുവാദകം: വരികിലും, ഇരിക്കിലും, പോകിലും.

[ജ്ഞാപകം: വിധിയുടെ അൎത്ഥത്തിൽ ഒന്നാം അനുവാദകത്തെ പൂൎണ്ണക്രിയ പോലെ ഉപയോഗിക്കുന്നു. ഈ പ്രയോഗത്തിൽ അനുവാദകം അന്വയിക്കുന്ന പൂൎണ്ണക്രിയ സ്പഷ്ടമായി ഗ്രഹിപ്പാൻ കഴിയുന്നതുകൊണ്ടാകുന്നു അതു വിട്ടുകളയുന്നതു. വാസ്തവത്തിൽ അതു അപൂൎണ്ണക്രിയ തന്നേ.]
നിങ്ങൾ വന്നാലും നിങ്ങൾ വരുവിൻ (വിനയത്തോടുകൂടി).

താളിളക്കം
!Designed By Praveen Varma MK!