Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

010. ജാതി

13. സാമ്യം ഹേതുവായിട്ടു അനേകവസ്തുക്കളെ ഒരു വൎഗ്ഗത്തിൽ ചേൎക്കാമെങ്കിൽ ആ വൎഗ്ഗത്തിന്നു ജാതി എന്നു പേർ. ജാതിയിൽ ഉൾപ്പെട്ട ഓരോന്നിനെ വ്യക്തിയെന്നു പറയും. രാമൻ മനുഷ്യജാതിയിലെ വ്യക്തിയാകുന്നു. മാവ് മരമെന്ന ജാതിയിലെ വ്യക്തിയാകുന്നു. തത്ത പക്ഷിജാതിയിലെ വ്യക്തിയാകുന്നു.
14. ജാതിയുടെ പേരുകൾ എല്ലാം സാമാന്യനാമങ്ങൾ ആകുന്നു. വ്യക്തിക്കു പ്രത്യേകമായിട്ടുള്ള പേർ സംജ്ഞാനാമം ആകുന്നു. സജ്ഞാനാമത്തിന്നു അൎത്ഥമില്ല. സാമാന്യനാമത്തിന്നു അൎത്ഥമുണ്ടു. സംജ്ഞാനാമം ഒന്നിനെ മാത്രം കാണിക്കും. സാമാന്യനാമം പലതിനെയും കുറിക്കും.
ജാതിനാമങ്ങൾ ബ്രാഹ്മണൻ ശൂദ്രൻ മൃഗം മരം ലോഹം
വ്യക്തിനാമങ്ങൾ കൃഷ്ണറാവു രാമന്നായർ പശു മാവു പൊൻ

താളിളക്കം
!Designed By Praveen Varma MK!