Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

083. ശബ്ദന്യൂനം.

89. ക്രിയാരൂപത്തിന്റെ അൎത്ഥം പിൻവരുന്ന നാമത്താൽ പൂൎണ്ണമായ്വരുന്നു എങ്കിൽ അതിന്നു ശബ്ദന്യൂനം എന്നു പറയും.

രാമൻ വന്ന കാൎയ്യം സാധിച്ചു എന്നതിൽ വന്ന എന്ന തിന്റെ അൎത്ഥം കാൎയ്യമെന്നതിനാൽ പൂൎണ്ണമായ്വരുന്നതുകൊണ്ടു അതിനെ ശബ്ദന്യൂനം എന്നു പറയുന്നു.

90. വൎത്തമാനത്തിന്റെ രൂപത്തോടു അ പ്രത്യയം ചേൎത്താൽ വൎത്തമാനശബ്ദന്യൂനവും ഭൂത്രരൂപത്തോടു അപ്രത്യയം ചേൎത്താൽ ഭൂതശബ്ദന്യൂനവും ഉണ്ടാകും. ഭാവി ശബ്ദന്യൂനത്തിന്നു പ്രത്യയം ഇല്ല. ഭാവിരൂപം തന്നേ മതി.


[ജ്ഞാപകം: ശബ്ദന്യൂനങ്ങൾ നാമത്തോടു അന്വയിക്കുന്നു.]

താളിളക്കം
!Designed By Praveen Varma MK!