Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

082. പൂൎണ്ണക്രിയ, അപൂൎണ്ണക്രിയ.

1. രാമൻ വന്നു. 2. രാമൻ വന്ന കാൎയ്യം സാധിച്ചു.
87. ഇവിടെ ഒന്നിൽ വന്നു എന്ന പദത്തിന്റെ അൎത്ഥം വേറെ പദങ്ങളുടെ ആശ്രയം കൂടാതെ തന്നേ പൂൎണ്ണമായ്വരുന്നു. രാമൻ വന്ന എന്നു മാത്രം പറയുന്നതായാൽ വാക്യത്തിൽ ആകാംക്ഷ ഇല്ലാതായി ഇനിയും എന്തോ പറവാനുണ്ടെന്നു തോന്നിപ്പിക്കുന്നു. അതുകൊണ്ടു വന്ന എന്നതിന്റെ അൎത്ഥം പൂൎണ്ണമാവാൻ വേറെ പദങ്ങൾ ആവശ്യം. ആകയാൽ വന്നു എന്നതിനെ പൂൎണ്ണക്രിയ എന്നും വന്ന എന്നതിനെ അപൂൎണ്ണക്രിയ എന്നും പറയും.
88. ത്രികാലങ്ങളും വിധിയും പൂൎണ്ണക്രിയാരൂപങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!