Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

009. സാമാന്യനാമം.

1. ഗുരുക്കൾ കുട്ടികളെ പഠിപ്പിക്കുന്നു.
2. തട്ടാൻ മോതിരം ഉണ്ടാക്കി.
3. ആശാരി വന്നു.
4. വണ്ണത്താടിച്ചി ഉടുപ്പു കൊണ്ടു വന്നിരിക്കുന്നു.
5. വണ്ടിക്കാരൻ കുതിരയെ കെട്ടും.
6. പണിക്കാരൻ പണി തീൎത്തു കൂലിക്കു വരും.
11. പണിക്കാരൻ എന്ന പദം പണി എടുക്കുന്ന കൊട്ടൻ, കോരൻ, ചന്തു, ചാത്തു മുതലായ അസംഖ്യം പുരുഷന്മാരെ സംബന്ധിച്ചു ഒരുപോലെ ഉപയോഗിക്കാം (5.6.7.8 നോക്കക). പണി ചെയ്ക എന്ന സംഗതിനിമിത്തം ഈ ഓരോരാൾക്കു പണിക്കാരൻ എന്ന പേർ പറഞ്ഞു വരുന്നു. അതുപോലെ തന്നേ മരംകൊണ്ടു പണി എടുക്കുന്ന ആളെ ആശാരി എന്ന സാമാന്യമായ പേർ വിളിച്ചു വരുന്നു. വണ്ടി തെളിക്കുന്ന കോരൻ, ഗോപാലൻ, അബ്ദു, അബ്ദുൾ ഖാദർ എന്ന അസംഖ്യം ആളുകൾക്കു അവരുടെ പ്രവൃത്തി നിമിത്തം വണ്ടിക്കാർ എന്ന പേർ കിട്ടുന്നതുകൊണ്ടു ആ പേരിന്നു അവൎക്കു സമമായ അവകാശമുണ്ടു. അതുകൊണ്ടു വണ്ടിക്കാരൻ, പണിക്കാരൻ, ഗുരുക്കൾ, തട്ടാൻ, ആശാരി മുതലായ പേരുകളെ സാമാന്യനാമങ്ങൾ എന്നു പറയും.
12. ലോകത്തിൽ അസംഖ്യം വസ്തുക്കൾ ഉണ്ടു. അവയിൽ ചിലവ മറ്റു ചില വസ്തുക്കളോടു പല സംഗതികളിൽ ഒക്കുകയും പല സംഗതികളിൽ അവയിൽനിന്നു ഭേദിക്കുകയും ചെയ്യുന്നു. ആടും പശുവും വളരേ ഭേദിച്ചിരിക്കുന്ന ജീവികൾ തന്നേ എങ്കിലും നാലു കാലുകൾ, രണ്ടു കൊമ്പുകൾ, പിളൎന്ന കുളമ്പുകൾ, പുറത്തു രോമം, വാൽ ഇത്യാദി രണ്ടിന്നും സമമായിട്ടുള്ളതുകൊണ്ടു ഈ വിഷയങ്ങളിൽ അവക്കു തമ്മിൽ സാമ്യം ഉണ്ടു. ഈ സാമ്യത്താൽ ഇവറ്റെ മൃഗങ്ങളെന്നു പറയുന്നു. അതുകൊണ്ടു മൃഗമെന്നതു സാമാന്യനാമം. മനുഷ്യൻ, സ്ത്രീ, കുട്ടി, കിഴവൻ, മൃഗം, പശു, ആടു, മാൻ, ആന, മീൻ, മരം, വള്ളി ഇവയെല്ലാം സാമാന്യനാമങ്ങൾ തന്നേ.

താളിളക്കം
!Designed By Praveen Varma MK!