Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

080. ഭാവക്രിയ(അനുസരണക്രിയ), നിഷേധക്രിയ.

1. രാമൻ വരും. 2. രാമൻ വരാ.
84. ഈ വാക്യങ്ങളിൽ ആദ്യത്തേതു രാമന്റെ വരവു ഉണ്ടാകുമെന്നും രണ്ടാമത്തേതു രാമന്റെ വരരു ഉണ്ടാകയില്ലെന്നും കാണിക്കുന്നു. ഈ ഭേദം ക്രിയാരൂപഭേദനിമിത്തമാകയാൽ ക്രിയ നടക്കുന്നു എന്നു കാണിക്കുന്ന രൂപത്തിന്നു ഭാവക്രിയ(സാധാരണയായി മലയാളവ്യാകരണത്തിൽ ഇതിനെ അനുസരണക്രിയ എന്നു പറയും.)എന്നും, ക്രിയ നടക്കയില്ലെന്നു കാണിക്കുന്ന രൂപത്തിന്നു നിഷേധക്രിയ എന്നും പേർ.

85. ഇപ്പോൾ ആഖ്യാതത്തെ നിഷേധിപ്പനായിട്ടു ഇല്ല, അല്ല, വേണ്ട മുതലായ ക്രിയകളെ ഭാവക്രിയകളോടു ചേൎക്കുന്നു.

86. മേലുള്ള ഉദാഹരണങ്ങളിൽനിന്നു ക്രിയാഖ്യാതത്തെ നിഷേധിപ്പാൻ ഇല്ല എന്ന പദവും നാമാഖ്യാതത്തെ നിഷേധിപ്പാൻ അല്ല എന്ന പദവും വിധിരൂപങ്ങളെ നിഷേധിപ്പാൻ വേണ്ട എന്ന പദവും ഉപയോഗിക്കും എന്നറിയാം.

ജ്ഞാപകം: നിഷേധം ആഖ്യാതത്തെ സംബന്ധിച്ചിരിക്കകൊണ്ടും കൂടുന്നില്ല എന്നതു കൂടായിന്നു എന്നതിന്നു തുല്യമായിരിക്കകൊണ്ടും ഇല്ല, വേണ്ട എന്ന പദങ്ങൾ ചേൎന്ന ക്രിയകളെ തന്നേ ആഖ്യാതമായിട്ടു എടുക്കേണം. അല്ല എന്നതു ചേൎന്ന നാമത്തെയും ആഖ്യാതമായിട്ടു എടുക്കേണം.

താളിളക്കം
!Designed By Praveen Varma MK!