Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

072. ഭൂതകാലം.

75. ഭൂതകാലത്തിന്നു ഇ, തു എന്ന രണ്ടു പ്രത്യയങ്ങൾ ഉണ്ടു. ഇവ സാധാരണയായി ധാതുവിനോടു ചേൎന്നുവരും.
ഇ പ്രത്യയം.
ആക-ആകി. ആക്കു-ആക്കി. തിങ്ങു-തിങ്ങി. തിക്കു-തിക്കി. ഇളക-ഇളകി. ഇളക്കു-ഇളക്കി. മുങ്ങു-മുങ്ങി. മുക്കു-മുക്കി.
തു പ്രത്യയം.
ചെയ്-ചെയ്തു. പണി-പണിതു. പൊരു-പൊരുതു കൊയ്-കൊയ്തു. പെയ്-പെയ്തു.
76. തു പ്രത്യയം പലപ്രകാരത്തിലും മാറും.
തു എന്നതു (1) ത്തു, (2) ച്ചു, (3) ഞ്ഞു (4) ന്നു, (5) നൂ, (6) ണ്ടു (7) ട്ടു, (8) ണു (9) ണ്ണു (10) റ്റു എന്നിങ്ങിനെ മാറുന്നു.
(i) ത്തു. കൊടുത്തു. പകുത്തു, എടുത്തു, പഴുത്തു, മണത്തു.
(ii.) ച്ചു. അടിച്ചു, ഇടിച്ചു, പഠിച്ചു, പൊടിച്ചു, വളച്ചു.
(iii.) ഞ്ഞു. അണഞ്ഞു, ഇടിഞ്ഞു, ഉടഞ്ഞു, ഒഴിഞ്ഞു, കളഞ്ഞു.
(iv) ന്നു. കടന്നു, തുറന്നു, ഇരന്നു, കറന്നു, പറന്നു.
(v.) ന്തു. നൊന്തു, വെന്തു.
(vi) ണ്ടു. ആണ്ടു, നീണ്ടു, വറണ്ടു, ഇരുണ്ടു, പിരണ്ടു, വാണ്ടു, പിരണ്ടു, ഉരുണ്ടു, മുരണ്ടു, ചുരുണ്ടു.
(vii.) ട്ടു. തൊട്ടു, ഇട്ടു, ചുട്ടു, പെട്ടു, നട്ടു, പട്ടു.
(viii) ണു. വാണു, വീണു, കേണു, ആണു, താണു, കേണു.
(ix.) ണ്ണു. കവിണ്ണു, അമിണ്ണു, മകിണ്ണു, പുകണ്ണു.
(x) റ്റു. അറ്റു, വിറ്റു, പെറ്റു, നോററു, ഏറ്റു, തററു, തോറ്റു.

താളിളക്കം
!Designed By Praveen Varma MK!