Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

071. അഭ്യാസം.

1. ആകും, ഉതകുന്നു, പുറപ്പെടും, പ്രവാഹിക്കുന്നു, ഓടും, പൊട്ടുന്നു, തുടങ്ങും, എടുക്കുന്നു, കൊള്ളുന്നു, പോകും, കയറ്റുന്നു, കാട്ടും, ചുമക്കുന്നു, അടിക്കും, വരുന്നു, ആം, പോം, ചാം. (i) ഇവയുടെ കാലങ്ങളെ പറക. (ii) ഭാവിരൂപത്തിലുള്ളവയുടെ വൎത്തമാനരൂപവും വൎത്തമാനത്തിലുള്ളവയുടെ ഭാവിരൂപവും എഴുതുക. (iii) ഈ ക്രിയകളെ അബലക്രിയകളായും ബലക്രിയകളായും വകതിരിച്ചെഴുതുക, ഇവയുടെ ധാതുക്കളെയും പറക.
2. തേടുക, തടുക്കുക, നടക്കുക, തൂങ്ങുക, നില്ക്കുക, വിറക്ക, ചാടുക, ആറുക, ജപിക്ക, തൊടുക. ഇവയുടെ ഭാവിരൂപങ്ങളെ എഴുതുക.
3. അടുക്ക, അറിയിക്ക, കൊടുക്ക, ഗണിക്ക, ചെയ്ക, ചോദിക്ക, പോക, യോജിക്ക, നിയമിക്ക, ലജ്ജിക്ക, വരിക, വളരുക. ഇവയുടെ വൎത്ത്പമാനരൂപങ്ങളെ എഴുതുക.

താളിളക്കം
!Designed By Praveen Varma MK!