Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

070. ഭാവികാലം.

74. പ്രകൃതിയോടു ഉം പ്രത്യയം ചേൎത്താൽ ഒന്നാം ഭാവിയും ഉ (ഊ) പ്രത്യയം ചേൎത്താൽ രണ്ടാം ഭാവിയും ഉണ്ടാകും.
i. ആകും, പോകും, അടിക്കും. അലക്കും, പറക്കും, കളിക്കും.
ii.ആകൂ, ആവൂ പോകൂ പോവൂ, ജയിപ്പൂ, പറയൂ വരൂ.
ഭാവിയിൽ അബലപ്രകൃതികളോടു ദുൎല്ലഭമായും ബലപ്രകൃതികളോടു നിത്യമായും പ്രത്യയങ്ങൾ ചേരും. അബലപ്രകൃതികളിൽ ഭാവിയുടെയും വൎത്തമാനത്തിന്റെയും പ്രത്യയങ്ങൾ പ്രായേണ ധാതുവിനോടു ചേരും.
വൎത്തമാനം. വീശുന്നു. ചാടുന്നു. ഓടുന്നു.വീഴുന്നു, ഇളകുന്നു, വളരുന്നു.
ഭാവി. വീശും, ചാടും, ഓടും, വീഴും, ഇളകും, വളരും.

താളിളക്കം
!Designed By Praveen Varma MK!